തകര്‍ന്ന അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കും; 1.15 കോടി രൂപയ്ക്കുള്ള ഡിപിആറിന് അനുമതി: മന്ത്രി ജി സുധാകരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

തകര്‍ന്ന അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കും; 1.15 കോടി രൂപയ്ക്കുള്ള ഡിപിആറിന് അനുമതി: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം > കാലവര്‍ഷം മൂലം തകര്‍ന്ന തിരുവനന്തപുരം പട്ടണത്തിലെ അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി സുധാകരന്‍.

കഴിഞ്ഞ ദിവസം മന്ത്രി ബന്ധപ്പെട്ട എഞ്ചിനീയര്‍മാരുമൊത്ത് നേരിട്ട് സന്ദര്‍ശിക്കുകയും, റോഡിന്റെ ഉപരിതലം പുതുക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥരോടാവശ്യപ്പെടുകയും ചെയ്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചിപ്പിംഗ് കാര്‍പ്പറ്റ് ഉപയോഗിച്ച് റോഡ് ഉപരിതലം പുതുക്കുന്നതിനും, നഗരത്തിലെ പ്രധാന 4 വരിയുള്ള റോഡായതിനാല്‍ ഡിസൈന്‍ ചെയ്ത് അടുത്ത വര്‍ഷം പുനര്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകളും, കേബിളുകള്‍, പൈപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി ഡക്ടുകളും, സൈക്കിള്‍ പാതകളും ഉണ്ടാകത്തക്ക രീതിയിലായിരിക്കണം റോഡ് ഡിസൈന്‍ ചെയ്യേണ്ടതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തല്‍ക്കാലം റോഡിന്റെ ഉപരിതലം ചിപ്പിംഗ് കാര്‍പ്പറ്റ് ഉപയോഗിച്ച് പുതുക്കുന്നതിനായി തയ്യാറാക്കിയ 1.15 കോടി രൂപയ്ക്കുള്ള ഡിപിആറിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് സ്ഥലം എംഎല്‍എയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.    
 



from Kerala || Deshabhimani ​Online ​News https://ift.tt/2qkYnQX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages