തിരുവനന്തപുരം> വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു . നെയ്യാറ്റിൻക്കര ഡിവൈഎ്‌സപി ഹരിശങ്കറും സനൽകുമാറും തമ്മിലുള്ള വാക്കേറ്റത്തിനിടെ റോഡിലേക്ക് വീണ സനൽകുമാർ(32) വാഹനമിടിച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തു. സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു.
സനൽകുമാറിനെ മനപ്പൂർവ്വം തള്ളിയിടുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഡിവൈഎസ്‌പി ഒളിവിലാണ്.
നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വദേശിയാണ് സനൽകുമാർ . സനൽകുമാറിന് പരിക്കേറ്റിട്ടും അയാളെ ആശുപത്രിയിലെത്തിക്കാൻ ഡിവൈഎസ്‌പി തയ്യാറായില്ല. ഡിവൈഎസ്‌പി കാർ പാർക്ക് ചെയ്‌തതിന് മുന്നിൽ സനൽകുമാർ കാർ പാർക്ക് ചെയ്തിരുന്നു. ഡിവൈഎസ്‌പി വാഹനമെടുക്കാൻ വന്നപ്പോളാണ് വാക്കുതർക്കമുണ്ടായത്.
from Kerala || Deshabhimani Online News https://ift.tt/2ySYBn8
via IFTTT
No comments:
Post a Comment