സന്നിധാനത്ത്‌ ഭക്തയ്ക്കുനേരെ അക്രമികളുടെ കൈയേറ്റം; ദർശനത്തിനെത്തിയത്‌ 52കാരിയായ തൃശൂർ സ്വദേശിനി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

സന്നിധാനത്ത്‌ ഭക്തയ്ക്കുനേരെ അക്രമികളുടെ കൈയേറ്റം; ദർശനത്തിനെത്തിയത്‌ 52കാരിയായ തൃശൂർ സ്വദേശിനി

പമ്പ > ശബരിമല ദർശനത്തിനെത്തിയ ഭക്തയ്‌ക്കുനേരെ കൈയേറ്റം. വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. തൃശൂർ സ്വദേശി ലളിതയാണ് അക്രമത്തിനിരയായതെന്നും ഇവർക്ക് 50 വയസ്സ് പിന്നിട്ടതാണെന്നും പൊലീസ് അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‌ ഇവരെ പൊലീസെത്തി ആശുപത്രിയിലേക്ക്‌ മാറ്റി. സന്നിധാനം പൊലീസ് സ്റ്റേഷനുമുന്നിൽ നേരിയ സംഘർഷമുണ്ടായി.

വലിയ നടപ്പന്തലിലെത്തിയ ലളിതയ്ക്കുനേരെ അക്രമികൾ പാഞ്ഞടുത്തു. ശരണംവിളിയുമായെത്തിയ അക്രമികൾ അവരെ വളഞ്ഞു. തുടർന്ന്‌ ലളിതയെ വലിച്ച്‌ താഴെയിടാനും ശ്രമമുണ്ടായി. ഇവർക്ക്‌ സംരക്ഷണം നൽകാൻ പൊലീസ്‌ എത്തിയതോടെ അക്രമികളും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ലളിതക്കുചുറ്റും പൊലീസ്‌ സുരക്ഷാവലയം തീർത്തതോടെയാണ്‌ സന്നിധാനത്ത്‌ കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായത്‌.

പേരക്കുട്ടിയുടെ ചോറൂണിനായാണ്‌ സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. അക്രമികൾ പമ്പയിൽ  തന്നെ പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന്‌ ലളിത പറഞ്ഞു. ദർശനം നടത്താൻ ഇവർക്കു താൽപര്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കുമെന്ന് പൊലീസ് അറിയിച്ചു.

ആർഎസ്‌എസ്‌‐ബിജെപി നേതാക്കളും പ്രവർത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച്‌ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം തുടരുകയാണ്‌. കണ്ണൂരിലെ ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവർ സന്നിധാനത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ്‌ ഇവർ സ്ത്രീകളെ തടയാൻ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2QmOpKz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages