തീപിടിത്തത്തിലേക്ക‌് നയിച്ചത‌് സുരക്ഷാവീഴ‌്ച ; പൊലീസും ഫയർ ഫോഴ‌്സും അന്വേഷിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

തീപിടിത്തത്തിലേക്ക‌് നയിച്ചത‌് സുരക്ഷാവീഴ‌്ച ; പൊലീസും ഫയർ ഫോഴ‌്സും അന്വേഷിക്കും

തിരുവനന്തപുരം
മൺവിള വ്യവസായ എസ‌്റ്റേറ്റിൽ പ്ലാസ്റ്റിക‌് ഫാക്ടറിക്ക‌് തീപിടിക്കാനിടയാക്കിയത‌് സുരക്ഷാ വീഴ‌്ചമൂലമെന്ന‌് സൂചന.  തീപിടിത്തത്തെക്കുറിച്ച‌് സമഗ്ര അന്വേഷണത്തിന‌് വിവിധ സംഘങ്ങളെ നിയോഗിച്ചു. ഫയർഫോഴ‌്സും പൊലീസും പ്രത്യേകം അന്വേഷിക്കും. വകുപ്പുതല അന്വേഷണം നടത്തുമെന്ന‌് വ്യവസായമന്ത്രി ഇ പി ജയരാജനും പ്രഖ്യാപിച്ചു. ബുധനാഴ‌്ച രാത്രി ഏഴോടെയാണ‌് ശ്രീകാര്യത്തിനടുത്ത‌് മൺവിള വ്യവസായ എസ‌്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക‌്സിൽ തീപിടിത്തമുണ്ടായത‌്. 12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ‌് തീ അണച്ചത‌്. രണ്ടുദിവസംമുമ്പ‌് തീപിടിത്തമുണ്ടായിട്ടും എളുപ്പം തീപടരുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഫാക്ടറിക്കകത്ത‌് സൂക്ഷിച്ചിരുന്നതായി പൊലീസിനും ഫയർഫോഴ‌്സിനും വിവരം ലഭിച്ചിട്ടുണ്ട‌്.

ഡിജിപി എ ഹേമചന്ദ്രന്റെ മേൽനോട്ടത്തിൽ ഫയർഫോഴ‌്സ‌് ടെക‌്നിക്കൽ ഡയറക്ടർ ആർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് അന്വേഷണം നടത്തുന്നത‌്. വെള്ളിയാഴ‌്ച രാവിലെ അന്വേഷണ സംഘം യോഗം ചേർന്ന‌ശേഷം സംഭവസ്ഥലം സന്ദർശിക്കും. പെട്രോ കെമിക്കൽ രംഗത്തെ വിദഗ‌്ധൻകൂടി ഉൾപ്പെടുന്നതാണ‌് അന്വേഷണ സംഘം.

ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ‌് പൊലീസ‌് അന്വേഷണം. ഫോറൻസിക‌് സംഘം രാവിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി‌. മലിനീകരണ നിയന്ത്രണബോർഡ‌്, ഫാക്ടറീസ‌് ആൻഡ‌് ബോയ‌്‌ലേഴ‌്സ‌് തുടങ്ങിയവരും പരിശോധന നടത്തി. അന്തരീക്ഷത്തിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന‌് മലിനീകരണ നിയന്ത്രണബോർഡ‌് ജില്ലാ ഓഫീസർ ബിന്ദു രാധാകൃഷ‌്ണൻ പറഞ്ഞു.  വെള്ളിയാഴ‌്ചയും പരിശോധന നടത്തും.

ഫയർ, പൊലീസ‌്, റവന്യു വകുപ്പുകളുടെയും നാട്ടുകാരുടെയും കൈമെയ‌് മറന്നുള്ള അധ്വാനത്തിലൂടെയാണ‌് തീ അണച്ചത‌്. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർ സ‌്റ്റേഷനുകളിൽനിന്നും കൊല്ലം ജില്ലയിൽനിന്നും കന്യാകുമാരിയിൽനിന്നും ഫയർ എൻജിനുകൾ എത്തിച്ചാണ‌് രക്ഷാപ്രവർത്തനം നടത്തിയത‌്. തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളം, വിഎസ‌്എസ‌്സി എന്നിവിടങ്ങളിൽനിന്നുള്ള ഫയർ യൂണിറ്റുകളും രംഗത്തെത്തി. ഡിസിപി ആദിത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ‌് സേനയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന‌് നേതൃത്വം നൽകി.

തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്നാണ‌് ഫാക്ടറി ഉടമയുടെ നിലപാട‌്. എന്നാൽ, കടുത്ത ഉദാസീനതയാണ‌് അപകടത്തിന‌് കാരണമെന്ന നിഗമനത്തിലാണ‌് അധികൃതർ. അറുനൂറോളം ജീവനക്കാർ പണിയെടുക്കുന്ന ഫാക്ടറിയിൽ ആവശ്യത്തിന‌് സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല.

തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ‌് ബെഹ‌്റ അറിയിച്ചു.  തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി പ്രകാശ് എന്നിവർ മേൽനോട്ടം വഹിക്കും.

40 കോടിയുടെ നഷ്ടം: ഫാക്ടറി ഉടമ
തിരുവനന്തപുരം
ബുധനാഴ‌്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ മൺവിള വ്യവസായ പാർക്കിലെ ഫാമിലി പ്ലാസ്റ്റിക‌്സിന‌് 40 കോടി രൂപയുടെ നഷ്ടമുണ്ടായതായി  ഉടമ സിംസൺ ഫെർണാണ്ടസ‌്. കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാനാവാത്തവിധം നഷ്ടമുണ്ടായി.

ഇൻഷുറൻസ‌് പരിരക്ഷകൊണ്ടും നികത്താനാവാത്തതാണിത‌്.  ഫയർ ഫോഴ‌്സ‌ും പൊലീസും നാട്ടുകാരും ചേർന്ന‌് നടത്തിയ രക്ഷാപ്രവർത്തനംകൊണ്ടാണ‌്  പ്രധാന കെട്ടിടത്തിലേക്കും ഗോഡൗണിലേക്കും തീ പടരാതിരുന്നത‌്. പ്രൊഡക‌്ഷൺ യൂണിറ്റ‌്
പൂർണമായും കത്തി. തീപടർന്നപ്പോൾ വിവരമറിയിക്കാൻ വൈകിയെന്ന ആക്ഷേപം തെറ്റാണ്. തൊഴിലാളികളാണ‌് വിവരം അറിയിച്ചത‌്. ഫയർ ഫോഴ‌്സ‌് എത്താൻ അൽപംപോലും കാലതാമസമുണ്ടായിട്ടില്ല. കഴക്കൂട്ടത്തുനിന്ന‌് വരാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ. ഒക്ടോബർ 29 ന‌് ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അന്ന‌് ഷോർട‌് സർക്യൂട്ടാണ‌് തീപിടുത്തത്തിന‌് കാരണ
മായതെന്നാണ‌് സംശയിക്കുന്നതെന്നും സിംസൺ
പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2zoOZQm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages