പ്രളയംകവർന്ന പമ്പാതീരം ഓർമയില്ലേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

പ്രളയംകവർന്ന പമ്പാതീരം ഓർമയില്ലേ


ശബരിമല
പ്രളയത്തിൽ തകർന്ന പമ്പാതീരം ഓർമയില്ലേ. ‘കോടിക്കണക്കിന് തീർഥാടകരെ ഉൾക്കൊള്ളാൻ ഈ പമ്പയ്ക്കിനി കഴിയുമോ' എന്ന് എല്ലാവരും ചോദിച്ചിരുന്നില്ലേ. ആ ചോദ്യത്തിന് ഉത്തരമാണ് ഇന്നത്തെ സൗകര്യങ്ങൾ. പ്രളയം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് തകർന്ന പമ്പയെ സർക്കാരും ദേവസ്വംബോർഡും ചേർന്ന് ഇത്രയുമാക്കിയത്. സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ കുറച്ച് കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ ബോധ്യമാകും.

പൂർണമായും ഒലിച്ചുപോയ പമ്പാതീരം ഭക്തർക്കായി യുദ്ധകാലാടിസ്ഥാനത്തിൽ പുനസൃഷ്ടിച്ചു. സുരക്ഷിതമായി കുളിക്കാൻ പടവുകൾ സജ്ജീകരിച്ചു. 270 കക്കൂസുകൾ നിർമിച്ചു. 3000 പേർക്ക് വിരിവയ്ക്കാനും അന്നദാനത്തിനും സൗകര്യങ്ങൾ പൂർത്തിയാകുന്നുണ്ട്. പ്രത്യേക സാഹചര്യത്തിലാണ‌് നിലയ്ക്കലിനെ പ്രധാന കേന്ദ്രമാക്കിയും പമ്പയെ ഭക്തർക്ക് കടന്നുപോകുമ്പോൾ തങ്ങാൻ മാത്രമുള്ള ഇടമാക്കിയതും. ടാറ്റാ കൺസ്ട്രക്ഷനെ  ചുമതലപ്പെടുത്തിയാണ് നിലയ്ക്കലിൽ  സജ്ജീകരണങ്ങൾ ഒരുക്കിയത്.

നിലയ്ക്കലിൽ 600 കക്കൂസുകൾ ഇപ്പോഴുണ്ട്. 100 ബയോടോയ്‌ലറ്റുകൾ കൂടി ഉടൻ സ്ഥാപിക്കും. കൂടാതെ നിലയ്ക്കലിൽ 5000 പേർക്ക് വിരിവയ്ക്കാൻ ഇപ്പോൾ അവസരമുണ്ട്. 5000 പേർക്ക് കൂടി അവസരമൊരുക്കും. സന്നിധാനത്ത് 960 കക്കൂസുകൾ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ക്രമീകരണങ്ങളൊഴിച്ചാൽ മുൻവർഷങ്ങിലെ എല്ലാ സൗകര്യങ്ങളും സന്നിധാനത്തുണ്ട്. ബയോടോയ‌്‌ലറ്റുകൾ ഉൾപ്പെടെ 2130 കക്കൂസുകളാണ് എല്ലായിടത്തുമായി സജ്ജീകരിച്ചിരിക്കുന്നത്. കാനനപാതയിലുൾപ്പെടെ മൂത്രമൊഴിക്കുന്നതിനുള്ള സംവിധാനവും വ്യാപകമായി നിർമിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതൽ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് സഹായങ്ങൾ മികച്ച നിലയിൽ സമയബന്ധിതമായി നൽകുന്നതിന്  എമർജൻസി ഓപ്പറേഷൻ സെന്ററുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുകളും ഇതിനായി പൊലീസ് തുറന്നിട്ടുണ്ട്. തീർഥാടകർക്ക് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. നിലയ്ക്കലെ ഓപ്പറേഷൻ തിയറ്റർ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ 640 റൂമുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ ശുചിമുറികൾ തുറന്നു, പമ്പയിൽ അന്നദാനം ആരംഭിച്ചു
പമ്പ
മണ്ഡല മകരവിളക്ക് തീർഥാടകർക്കായി പമ്പയിൽ ദേവസ്വം ബോർഡ് അന്നദാനം ആരംഭിച്ചു. പമ്പ കൊച്ചുപാലത്തിത്തിന് സമീപം പ്രളയത്തിൽ നശിച്ച അന്നദാന മണ്ഡപത്തിന്റെ രണ്ടാം നിലയിൽ ഒരേ സമയം ഇരുന്നൂറിലധികം പേർക്ക്  ഭക്ഷണം കഴിക്കാനാകും. രാവിലെ ഉപ്പുമാവും കടലയും ഉച്ചയ്ക്ക് ചോറും കറികളും വൈകിട്ട് കഞ്ഞിയും പയറുമാണ് നൽകുക. കൂപ്പൺ അനുസരിച്ചാണ് തീർഥാടകർക്ക് ഭക്ഷണം ലഭിക്കുക. കൂപ്പൺ അന്നദാന മണ്ഡപത്തിൽനിന്ന് തന്നെ ലഭിക്കും. ദർശനം കഴിഞ്ഞ്  മലയിറങ്ങുന്ന തീർഥാടകർക്ക് ഏറെ സഹായമാണിത‌്.

ഇത് കൂടാതെ ദേവസ്വം ബോർഡിന്റെ ഔഷധവെള്ള വിതരണവും പമ്പയിൽ ആരംഭിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിനായി കൂടുതൽ കിയോസ്കുകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചു. പമ്പയിൽ കൊച്ചുപാലത്തിന് സമീപത്തുനിന്ന‌് ഗണപതി കോവിലിലെ പടിക്കെട്ടുകൾ വരെ നടപ്പന്തലും നിർമിച്ചു. പമ്പയിൽ രണ്ട് ബ്ലോക്കുകളിലായി 241 ശുചിമുറികൾ നിലവിൽ തുറന്നുനൽകിയിട്ടുണ്ട‌്. 80 മുറികളുള്ള മൂന്നാം ബ്ലോക്കിലെ ശുചിമുറികൾ ബുധനാഴ്ച തുറന്ന് നൽകും. പമ്പയിൽ കൂടുതൽ സ്ഥലങ്ങളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന  ജോലികൾ പുരോഗമിക്കുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2OWymRR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages