ബിജെപിയില്‍ "സര്‍ക്കുലര്‍ കലഹം' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

ബിജെപിയില്‍ "സര്‍ക്കുലര്‍ കലഹം'

തിരുവനന്തപുരം > ശബരിമലയില്‍ കലാപമുണ്ടാന്‍ നേതാക്കളെ നിയോ​ഗിച്ചുകൊണ്ടുള്ള  സര്‍ക്കുലര്‍ പുറത്തുവന്നതോടെ മുഖംമൂടി അഴിഞ്ഞുവീണ ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമായി.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷണൻ അയച്ച സർക്കുലറിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് തലയൂരാനാവാതെ കിതയ‌്ക്കുകയാണ‌് നേതൃത്വം. സർക്കുലർ ചോര്‍ച്ച അന്വേഷിക്കാന്‍ ബിജെപിയില്‍ നേതൃതല ധാരണയായി.

പാർടിക്കുള്ളിലെ തൊഴുത്തിൽക്കുത്താണ‌് ശബരിമല സമരങ്ങളെല്ലാം പരാജയപ്പെടാൻ കാരണമെന്നാണ‌് ഒരുവിഭാഗം കരുതുന്നത‌്. കോഴിക്കോട‌് യുവമോർച്ചാ ക്യാമ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള നടത്തിയ പ്രസംഗം വീഡിയോ ദൃശ്യങ്ങൾസഹിതം പുറത്തുവന്നതും ഇപ്പോള്‍ സംഘടനാ സർക്കുലർ പുറത്തുവന്നതും ആഭ്യന്തര കലഹം രൂക്ഷമായതിന്റെ തെളിവായി. സർക്കുലറിനെപ്പറ്റി മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തനിക്കൊന്നും അറിയില്ലെന്നായിരുന്നു  ജനറൽ സെക്രട്ടറിയായ എം ടി രമേശിന്റെ പ്രതികരണം. എന്നാൽ, പ്രവർത്തകർക്ക‌് പാർടി സർക്കുലർ അയച്ചിട്ടുണ്ടെന്ന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള സമ്മതിച്ചു.

ശബരിമല വീണുകിട്ടിയ സുവർണാവസരമാണെന്ന  ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസം​ഗം ശബരിമല കലാപ ശ്രമത്തിലെ ബിജെപിയുടെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു. കെ സുരേന്ദ്രൻ അറസ്റ്റിലായശേഷം സ‌്റ്റേഷനുള്ളിൽ ഇരുമുടിക്കെട്ട‌് രണ്ടുതവണ വലിച്ചെറിഞ്ഞും ഷർട്ട‌് വലിച്ചുകീറിയും നടത്തിയ നാടകങ്ങളും ക്ഷീണമായെന്ന് ബിജെപിയിലെ ഒരുവിഭാ​ഗം കരുതുന്നു. സംഘർഷമുണ്ടാക്കിയതിന‌് ആർഎസ‌്എസ‌് പ്രവർത്തകരായ കൊടുംക്രിമിനലുകൾ പിടിയിലായതും വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ സന്നിധാനത്തിന‌് പുറംതിരിഞ്ഞുനിന്നതും ഹരിവരാസനം കഴിഞ്ഞശേഷം ആർഎസ‌്എസ‌് ശാഖയിലെ പാട്ടുകൾ സന്നിധാനത്ത‌് നാമജപം എന്നപേരിൽ ആലപിച്ചതും നേതൃത്വത്തെ വെട്ടിലാക്കി. 

ശബരിമലവിഷയത്തിൽ സുപ്രീംകോടതി വിധിയായതിനാൽ കേന്ദ്രസർക്കാരിന‌് ഒന്നും ചെയ്യാനില്ലെന്ന‌് ഇംഗ്ലീഷ‌് പത്രത്തിന‌് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്‌ വ്യക്തമാക്കിയത‌് ബിജെപി സംസ്ഥാനനേതൃത്വത്തെ വെട്ടിലാക്കി. ശബരിമലയിൽ തങ്ങൾ നടത്തുന്നത‌് സ‌്ത്രീപ്രവേശനത്തിനെതിരായ സമരമല്ലെന്നും കമ്യൂണിസ്റ്റുകാർക്കെതിരായ സമരമാണെന്നുമുള്ള ശ്രീധരൻപിള്ളയുടെ പരാമർശവും ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അജൻഡകൾ ഒന്നൊന്നായി പുറത്തുവരുന്നത‌് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2QZmlgB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages