തിരുവനന്തപുരം
ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന‌് സർവകക്ഷി യോഗം വ്യാഴാഴ‌്ച മുഖ്യമന്ത്രിയുടെ ചേംബറിൽ ചേരും. മണ്ഡലപൂജ മകരവിളക്ക‌് തീർഥാടനകാലം സംഘർഷം ഒഴിവാക്കി നടത്തുന്നതിനാണ‌് സർക്കാർ മുൻകൈ എടുക്കുന്നത‌്. ഇതിന‌് എല്ലാ വിഭാഗങ്ങളുടെയും നിർദേശം സ്വീകരിക്കും. പകൽ 11നാണ‌് യോഗം. ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം മുൻരാജകുടുംബം പ്രതിനിധികളുമായും ചർച്ച നടത്തും. സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന‌് യുഡിഎഫും ബിജെപിയും അറിയിച്ചിട്ടുണ്ട‌്.
സുപീംകോടതി ഭരണഘടനാ ബെഞ്ച‌് വീണ്ടും വിഷയം പരിഗണിച്ചെങ്കിലും വിധി സ‌്റ്റേ ചെയ്യുന്നില്ലെന്ന‌് ആവർത്തിച്ച‌് വ്യക്തമാക്കിയിട്ടുണ്ട‌്. മകരവിളക്ക‌് മണ്ഡലപൂജകൾക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ‌് ബെഹ‌്റ അറിയിച്ചു. തീർഥാടകർക്ക് വെള്ളിയാഴ്ച പകൽ 11 മുതൽ നിലയ്ക്കലിലേയ്ക്ക് പ്രവേശനം അനുവദിക്കും. 12 മുതൽ തീർഥാടകരെ നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസുകളിൽ പമ്പയിലേയ്ക്ക് കൊണ്ടുപോകും.
from Kerala || Deshabhimani Online News https://ift.tt/2B7wimv
via IFTTT
No comments:
Post a Comment