ഭരണഘടനയേക്കാൾ പ്രാധാന്യം വിശ്വാസികൾക്കെന്ന്‌ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

ഭരണഘടനയേക്കാൾ പ്രാധാന്യം വിശ്വാസികൾക്കെന്ന്‌ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ

പമ്പ> ഭരണഘടനയേക്കാൾ വലുത് വിശ്വാസികൾ ആണെന്ന്‌ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമല ദർശനത്തിന് എത്തിയ കേന്ദ്ര മന്ത്രി പമ്പയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു .ശബരിമലയിൽ ആവശ്യമില്ലാതെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനത്തിൽ സ്ത്രീ പ്രവേശനം അനുവദിക്കുമ്പോൾ ഭരണഘടനയ്ക്കാണോ ഭക്തർക്കാണോ പ്രാധാന്യം എന്ന ചോദിച്ചപ്പോളാണ് ശബരിമലയിൽ ഭക്തർക്കാണ് പ്രാധാന്യമെന്ന് മന്ത്രി പറഞ്ഞത്.

സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ നട തുറന്നപ്പോൾ അക്രമം നടന്നത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇത്തവണ പ്രശ്നങ്ങൾ ഇല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊലീസിന്റെ മികച്ച പ്രവർത്തനം  മൂലമാണിതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിക്ക്‌ മറുപടിയുണ്ടായില്ല.

ഒരു മന്ത്രിയെന്ന നിലയിൽ ഭരണഘടനയിലുപരി ഭക്തർക്കാണോ മുൻഗണന എന്ന്‌ ആവർത്തിച്ച് ചോദ്യം ഉയർന്നപ്പോൾ തുല്യ പ്രാധാന്യമാണെന്ന് പറഞ്ഞ് മലക്കം മറിഞ്ഞു.ഇതോടെ  ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണൻ ഇടപെട്ട് ചോദ്യങ്ങൾ ഒഴിവാക്കി മന്ത്രിയെ മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൊണ്ടുപോയി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2OVDxBM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages