തിരൂർ
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ മൂന്നുദിവസങ്ങളിലായി നടന്ന ആറാം അന്താരാഷ്ട്ര കേരളചരിത്ര കോൺഫറൻസ‌് സമാപിച്ചു. സമാപനസമ്മേളനം പ്രൊഫ. പ്രഭാത് പട‌്നായിക‌് ഉദ‌്ഘാടനംചെയ‌്തു. എ എം ഷിനാസ‌് അധ്യക്ഷനായി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ ‘മലബാർ സമരശതാബ്ദി’ സ്മാരക പ്രഭാഷണം നടത്തി. ഡോ. പി ജെ വിൻസെന്റ്, ഡോ. അനിൽ വള്ളത്തോൾ, ഡോ. സതീഷ് പാലങ്കി എന്നിവർ സംസാരിച്ചു.
ഞായറാഴ‌്ച നടന്ന ‘ചരിത്രവും ലിംഗനീതിയും' സംവാദത്തിൽ സിസ്റ്റർ ജെസ്മി, ഡോ. ഷംസാദ് ഹുസൈൻ, സോണിയ ഇ പ, ഡോ. എൽ ജി ശ്രീജ, ഡോ. ആർ ധന്യ എന്നിവർ സംസാരിച്ചു. ഡോ. സ്മിത കെ നായർ അധ്യക്ഷയായി.
എം ടി വാസുദേവൻ നായരെക്കുറിച്ച് ഡോ. അൻവർ അബ്ദുള്ള തയ്യാറാക്കിയ ഡോക്യുമെന്ററി എം ആർ രാഘവവാരിയർ പ്രകാശനംചെയ‌്തു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി അനിതകുമാരി അധ്യക്ഷയായി. അന്താരാഷ്ട്ര കേരളചരിത്ര കോൺഫറൻസിന്റെ അഞ്ചാമത് പ്രൊസീഡിങ്സ് വാല്യം പ്രൊഫ. കെ ഗോപാലൻകുട്ടി ഡോ. അനിൽ വള്ളത്തോളിന് നൽകി പ്രകാശനംചെയ്തു. വാഗൺ ട്രാജഡി ചുമർചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നീക്കംചെയ്തതിനെതിരായ പ്രമേയം ഡോ. പി സതീഷ് പാലങ്കി അവതരിപ്പിച്ചു. ഡോ. പി ശിവദാസൻ പിന്തുണച്ചു. ഡോ. കെ മനോജ് നന്ദി പറഞ്ഞു. വിവിധ സെഷനുകളിലായി ഗവേഷകരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുംവിധം ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കണം: പ്രൊഫ. പ്രഭാത് പട്‌നായിക്
തിരൂർ
സാമൂഹിക ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിൽ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കണമൈന്ന് പ്രൊഫ. പ്രഭാത് പട്‌നായിക് പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ആറാം അന്താരാഷ്ട്ര കേരളചരിത്ര കോൺഫറൻസിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ വ്യവസ്ഥകളെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്ന പാഠ്യപദ്ധതികൾക്കാകണം ഊന്നൽ നൽകേണ്ടത‌്. വിദ്യാഭ്യാസത്തിന്റെ ഉൽപ്പന്നവൽക്കരണം വിദ്യാർഥികളെ സ്വാർത്ഥചിന്തയിലേക്ക‌് നയിക്കുന്നു. രാജ്യത്ത‌് ഉന്നതവിദ്യാഭ്യാസത്തിന‌് നൽകുന്നതിന്റെ പകുതിപോലും പ്രാധാന്യം പ്രൈമറി വിദ്യാഭ്യാസത്തിന് ലഭിക്കുന്നില്ല. അടിത്തട്ടിൽ ശ്രദ്ധകേന്ദ്രീകരിച്ചാലേ വ്യക്തികളിലെ നൈസർഗിക കഴിവുകളെ വികസിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QPyXH2
via IFTTT
No comments:
Post a Comment