ഗജ ചുഴലിക്കാറ്റ്‌: തിരുവനന്തപുരം മുതൽ മലപ്പുറം വരെ കനത്തമഴക്ക്‌ സാധ്യത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ഗജ ചുഴലിക്കാറ്റ്‌: തിരുവനന്തപുരം മുതൽ മലപ്പുറം വരെ കനത്തമഴക്ക്‌ സാധ്യത

കൊച്ചി>ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട്‌ തമിഴ്‌നാട്ടിൽ വീശുന്ന ഗജചുഴലിക്കാറ്റ്‌ മൂലം കേരളത്തിലും കനത്തമഴയ്‌ക്ക്‌ സാധ്യത. തിരുവനന്തപുരത്തും ശബരിമലപാതയിലും കനത്തമഴ പെയ്യുന്നുണ്ട്‌. സന്നിധാനത്തും കനത്ത മഴയാണുള്ളത്‌. മധ്യകേരളത്തിലും ചെറിയ മഴയുണ്ട്‌.

മഴ സാധ്യത കണക്കിലെടുത്ത്‌ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം കാറ്റുവീശാനും മഴയ്‌ക്കും സാധ്യതയുണ്ട്‌. മണിക്കൂറിൽ 50 കിലോമിറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ തിങ്കളാഴ്‌ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും നിലവിലെ അനുമാനം.

ഇന്ന്  കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ് കാറ്റ് (മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കുവാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ്‍ പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും ശ്രദ്ധിയ്ക്കണമെന്ന്‍ അറിയിപ്പുണ്ട് .

ഗജ മൂലം കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കുവന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന്  ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകരുതെന്നും അറിയിപ്പില്‍ പറയുന്നു.

ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അവരെ നവംബർ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2K8OaQF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages