ഭൂമിയും വീടുമില്ലാത്തവർക്ക‌് ഭവനസമുച്ചയം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ഭൂമിയും വീടുമില്ലാത്തവർക്ക‌് ഭവനസമുച്ചയം: മുഖ്യമന്ത്രി


സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവർക്ക‌് ലൈഫ‌്മിഷൻ വഴി ഓരോ ജില്ലയിലും ഭവനസമുച്ചയം നിർമിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതി ശിൽപ്പശാലയുടെ സമാപനത്തിൽ ക്രോഡീകരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഭവനസമുച്ചയം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ രംഗത്തിറങ്ങണം. നിർമാണം തുടങ്ങിയിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ആറായിരത്തോളം വീടുകൾ വിവിധ പഞ്ചായത്തുകളിലുണ്ട‌്.  ഇവയുടെ നിർമാണം പൂർത്തിയാക്കാൻ നാട്ടുകാരുടെ സഹായംകൂടി തേടണം.
നവോത്ഥാന ചിന്തകളും ഭരണഘടനയും ക്ലാസ് മുറികളിൽ ചർച്ച ചെയ്യണം. ഇവ സംരക്ഷിക്കാനുള്ള ഇടപെടൽ  ആരംഭിക്കുന്നതിന‌് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് സർക്കാർ പരിശോധിക്കും. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രായോഗിക ഇടപെടൽ അധ്യാപകരിൽ നിന്നുണ്ടാവണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. പഠനരീതി പൂർണ ഗുണപ്രദമാകാൻ അധ്യാപകർ അതിനനുസരിച്ച് മെച്ചപ്പെടണം. വിദ്യാഭ്യാസ പദ്ധതികൾ ശരിയായി ആവിഷ്‌കരിച്ച് നടപ്പാക്കണം.

പഠനം കഴിഞ്ഞ് സമൂഹത്തിലിറങ്ങുന്ന വിദ്യാർഥികൾക്ക് ഗുണപരമായ സംഭാവന നൽകാനാവണം. അതിനാവശ്യമായ സാമൂഹ്യബോധവും ശാസ്ത്രീയ കാഴ്ചപ്പാടും ഉയർത്താൻ അധ്യാപകർക്കാകണം. ഹരിതകേരളം മിഷൻ വഴി ജലസ്രോതസുകൾ മാലിന്യമുക്തമാക്കണം. കൃഷിഭൂമിയുടെ വിസ‌്തൃതി വർധിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണം. ഒപ്പം കാർഷികോൽപ്പന്നങ്ങൾക്ക‌് വിപണിയും ഉറപ്പുവരുത്തണം.ആർദ്രം മിഷന്റെ പ്രവർത്തനം ശ്ലാഘനീയമാണ‌്. രണ്ടുവർഷത്തിനിടയ‌്ക്ക‌് 40 ശതമാനം പേരാണ‌് സർക്കാർ ആശുപത്രികളെ ആശ്രയിച്ചത‌്. തദ്ദേശസ്ഥാപന കാലാവധി പൂർത്തിയാകുന്നതിനുമുമ്പ‌് ഇത‌് 50 ശതമാനമാക്കണം. സർക്കാർ കാലാവധി പൂർത്തിയാകുമ്പോ ൾ 60 ശതമാനമാക്കുകയാണ‌് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മന്ത്രിമാരായ കെ കെ  ശൈലജ, പ്രൊഫ. സി രവീന്ദ്രനാഥ്,  ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ‌്ണൻകുട്ടി, മേയർ വി കെ  പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, കെ എൻ  ഹരിലാൽ, നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2AuQayo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages