നെടുമ്പാശേരി > ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ പ്രതിഷേധം.വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബിജെപി- ആര്‍എസ്എസ് സംഘമാണ് അക്രമം ലക്ഷ്യമിട്ട് നിലയുറപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാനായില്ല. പുലര്‍ച്ചെ അഞ്ചു മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്.
എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ടാക്സികളൊന്നും ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2BaxJ3y
via IFTTT
No comments:
Post a Comment