കെ ടി ജലീലിന്‌ നേരേ യൂത്ത്‌ ലീഗ്‌ അക്രമം: കല്ലേറിൽ 3 പൊലീസുകാർക്ക്‌ പരിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

കെ ടി ജലീലിന്‌ നേരേ യൂത്ത്‌ ലീഗ്‌ അക്രമം: കല്ലേറിൽ 3 പൊലീസുകാർക്ക്‌ പരിക്ക്‌

തിരൂർ > മലയാള സർവ്വകലാശാല ചരിത്ര കോൺഫറൻസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ ടി ജലീലിന് നേരെ യൂത്ത് ലീഗ്‐ എം എസ് എഫ് പ്രവർത്തകരുടെ കല്ലേറ്. കല്ലേറിൽ 3 പോലീസുകാർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച പകൽ 11.30 ഓടെയാണ് അക്രമമുണ്ടായത്. മന്ത്രി കെ ടി ജലീൽ ഉദ്ഘാടനത്തിനായി സർവ്വകലാശാലയിലേക്ക് പോകുന്നതിനിടെ കവാടത്തിൽ വച്ച് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. തുടർന്ന് ഉദ്ഘാടന ചടങ്ങിനിടെ ഹാളിലുളളിൽ നിന്നും 4 പേർ ബഹളമുണ്ടാക്കിയപ്പോൾ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ഗേറ്റിൽ അക്രമികൾ തടഞ്ഞു. പറവണ്ണ, കൂട്ടായി അടക്കം തീരദേശമേഖലയിൽ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ്‌ തടഞ്ഞത്‌.

 പോലീസ് ഇവരെ വിരട്ടിയോടിക്കുന്നതിനിടെ അക്രമികൾ കല്ലറിയുകയായിരുന്നു. കല്ലേറ്റിൽ റിസർവ്വ് പോലീസ് സേനാംഗങ്ങളായ സുഹൈൽ, ശരത്, നിഖിൽ എന്നിവർക്ക് പരുക്കേറ്റു. തിരൂർ പോലീസ് കേസെടുത്തു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2DqBq6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages