കാഞ്ഞങ്ങാട്
നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്ചെയ്യാൻ ആഹ്വാനം ചെയ്ത കേസിൽ കെപിസിസി വർക്കിങ് പ്രസിഡന്റ‌് കെ സുധാകരൻ ശനിയാഴ‌്ച ഹൊസ്ദുർഗ് കോടതിയിൽ ഹാജരായി. മജിസ്‌ട്രേട്ട‌് അൽഫാ മമ്മായി ജാമ്യം അനുവദിച്ചു. പകൽ 11ന‌് ഡിസിസി പ്രസിഡന്റിനൊപ്പമാണ‌് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേട്ട‌് ഒന്നാംക്ലാസ് കോടതി (രണ്ട്)യിൽ സുധാകരൻ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥിയായിരുന്ന സുധാകരൻ കള്ളവോട്ടിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടർന്ന‌്എൽഡിഎഫ് സ്ഥാനാർഥി കെ കുഞ്ഞിരാമൻ എംഎൽഎ നൽകിയ പരാതിയെ തുടർന്ന‌് കോടതി നിർദേശപ്രകാരമാണ് ബേക്കൽ പൊലീസ‌് കേസെടുത്തത‌്. കളനാട് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ ചേർന്ന കുടുംബയോഗത്തിലാണ് കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തത‌്.മൊബൈൽ ഫോൺദൃശ്യം പുറത്തായതോടെ പ്രസംഗം വിവാദമായി; കേസുമായി. ഈ വീഡിയോയും കെ കുഞ്ഞിരാമൻ എംഎൽഎ കോടതിയിൽ ഹാജരാക്കി.
from Kerala || Deshabhimani Online News https://ift.tt/2RwYJzz
via IFTTT
No comments:
Post a Comment