വെള്ളിത്തിരയിലെ മുത്തശ്ശന‌് 95–-ാം പിറന്നാൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

വെള്ളിത്തിരയിലെ മുത്തശ്ശന‌് 95–-ാം പിറന്നാൾ

കൊച്ചി
വെള്ളിത്തിരയിലെ മുത്തശ്ശന‌്  ബുധനാഴ‌്ച 95 തികഞ്ഞു. തിരുവോണം നാളിൽ ജനിച്ച  ഉണ്ണിക്കൃഷ‌്ണൻ നമ്പൂതിരിക്ക‌് ലളിതമായ ചടങ്ങുകളോടെയായിരുന്നു പിറന്നാൾ ആഘോഷം. പയ്യന്നൂർ കോറോം സ്വദേശിയായ നമ്പൂതിരി ഇളയ മകൻ അഡ്വ. പി വി കുഞ്ഞികൃഷ‌്ണന്റെ വടുതലയിലെ വീട്ടിലാണ‌് ഇപ്പോൾ താമസം. വടുതല പള്ളിക്കാവ‌് ക്ഷേത്ര ഹാളിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്തായിരുന്നു പിറന്നാൾ ആഘോഷം.

കൊച്ചുമകനും പിന്നണി ഗായകനുമായ ദീപാങ്കുരന്റെ പാട്ടായിരുന്നു  പിറന്നാളിന്റെ സവിശേഷത. മുത്തച്ഛൻ അഭിനയിച്ച ദേശാടനത്തിലെ ‘‘കളി വീടുറങ്ങിയല്ലോ’’ എന്ന ഗാനമാണ‌് ആദ്യം പാടിയത‌്.  ആ പാട്ടിന‌് വരികൾ എഴുതി സംഗീതം നൽകിയ ദീപാങ്കുരന്റെ അച്ഛനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പുതിരിയും എത്തിയിരുന്നു.

ദേശാടനം, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വന്തം മുത്തച്ഛനായി മാറിയ ഉണ്ണിക്കൃഷ‌്ണൻ നമ്പൂതിരിക്ക‌്  പ്രായത്തിന്റെ ചെറിയ അവശതകളുണ്ടെങ്കിലും ഓർമകൾക്ക‌് തെളിച്ചം കുറവില്ല. വെല്ലൂർ ജയിൽ ചാടി ഒളിവിൽ തന്റെ വീട്ടിൽ കഴിഞ്ഞ എ കെ ജിയെ കുറിച്ച‌് പറയുമ്പോൾ ഇപ്പോഴും ആവേശഭരിതനാകും.

യഥാർഥ മനുഷ്യ സ‌്നേഹിയായിരുന്നു എ കെ ജിയെന്ന‌് അദ്ദേഹം പറയുന്നു. തറവാട്ടിൽ ഒളിവിൽ കഴിഞ്ഞ എ കെ ജിയുടെ വാച്ചുകെട്ടി പുറത്തിറങ്ങി കൂട്ടുകാരോട‌് ഇത‌് എ കെ ജിയുടെ വാച്ചാണെന്ന‌് പറഞ്ഞതും തിരിച്ച‌് വീടെത്തി എ കെ ജിയോട‌് പറഞ്ഞപ്പോൾ ശകാരിച്ചതും ഇന്നലത്തെപ്പോലെ ഓർക്കുന്നു. കുഞ്ഞനുജനോടുള്ള സ‌്നേഹവാത്സല്യമാണ‌് എ കെ ജിക്ക‌് തന്നോട‌് ഉണ്ടായിരുന്നതെന്നും അദ്ദേഹം അയച്ച കത്തുകൾ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്ന നമ്പൂതിരി പറഞ്ഞു. ഇ കെ നായനാർ, സി എച്ച‌് കണാരൻ, കെ പി ആർ, എ വി കുഞ്ഞമ്പു തുടങ്ങിയവർ വീട്ടിൽ ഒളിവിൽ കഴിഞ്ഞപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

76–-ാം വയസ്സിൽ ദേശാടനത്തിൽ തുടങ്ങി തമിഴിലടക്കം ഇരുപതോളം സിനിമകളിൽ അഭിനയിച്ച ഉണ്ണിക്കൃഷ‌്ണൻ നമ്പുതിരി രജനികാന്തിനും കമലഹാസനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞത‌് തന്റെ ഭാഗ്യമാണെന്ന‌് പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ ഇപ്പോഴും താൽപ്പര്യമുണ്ടെന്ന‌് പറഞ്ഞപ്പോൾ ചെറുചിരി അകമ്പടി ചേർന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2RTF7Ww
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages