നടപ്പന്തല്‍ സമരം: പിടിയിലായ ഒരാള്‍ 86 ക്രിമിനല്‍ കേസില്‍ പ്രതി ; പലരും പല കേസില്‍ ഉള്‍പ്പെട്ടവര്‍, രേഖകള്‍ ഹൈക്കോടതിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

നടപ്പന്തല്‍ സമരം: പിടിയിലായ ഒരാള്‍ 86 ക്രിമിനല്‍ കേസില്‍ പ്രതി ; പലരും പല കേസില്‍ ഉള്‍പ്പെട്ടവര്‍, രേഖകള്‍ ഹൈക്കോടതിയില്‍

കൊച്ചി> ശബരിമല സന്നിധാനത്ത് നടപ്പന്തലില്‍ നവംബര്‍ 19ന് മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 69 പേരില്‍ ഒരാള്‍ 86 ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിയ്ക്കുന്ന ഡിവിഷന്‍ ബെഞ്ച്‌ മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതികളില്‍ മിക്കവാറും എല്ലാവരും തന്നെ ക്രിമിനല്‍ കേസുകളില്‍ മുമ്പുതന്നെ പ്രതികളായിട്ടുള്ളവരാണെന്നും വ്യക്തമാക്കുന്നു.എല്ലാവരും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്.

കേസില്‍ നാല്‍പ്പത്തിമൂന്നാം പ്രതിയായ തൃശൂര്‍ കണ്ടാണശ്ശേരി പന്തായില്‍ വീട്ടില്‍ ശിവരാജന് എതിരെയാണ് 86 ക്രിമിനല്‍ കേസുകളുള്ളത്.

ഒരാള്‍ക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുണ്ട്. മൂന്ന് കേസില്‍ പ്രതിയായ മൂന്നുപേരും രണ്ടുകേസില്‍ പ്രതികളായ അഞ്ചുപേരും പട്ടികയിലുണ്ട്. ബാക്കിയുള്ള മിക്കവര്‍ക്കും എതിരെ ഒരു കേസെങ്കിലും ഉണ്ട്. പ്രതികള്‍ മിക്കവാറും ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ സംഘ പരിവാര്‍ സംഘടനകളുടെയോ ഭാരവാഹികളാണ്. ഒന്നാം പ്രതി ആര്‍എസ്എസിന്റെ വിഭാഗ് ബൌധിയ്ക്കാണ്. മറ്റൊരാള്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി,ഒരാള്‍ എബിവിപി ദേശീയ എക്സിക്യൂട്ടിവ് അംഗം.ശേഷിച്ചവര്‍ ഏറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ സംഘ സംഘടനകളുടെ പഞ്ചായത്ത് ഭാരവാഹികളും മറ്റുമാണ്.

നടപ്പന്തല്‍ ശ്രീകൊവിലിലേക്കുള്ള വഴിയാണ്. അവിടെ ബോധപൂര്‍വം കൂട്ടം ചേര്‍ന്ന് കുഴപ്പത്തിനായിരുന്നു നീക്കം. സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകള്‍ എത്തിയാല്‍ തടസ്സപ്പെടുത്താനായിരുന്നു സന്നാഹങ്ങള്‍. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നടപ്പന്തലില്‍ വിശ്രമിയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്. തങ്ങാന്‍ മറ്റ് സൌകര്യങ്ങളും ഒരുക്കുന്നുണ്ട്‌.

 



from Kerala || Deshabhimani ​Online ​News https://ift.tt/2zpduOn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages