‘അടിച്ചുകൊല്ലടാ അവളെ .. ’ സന്നിധാനത്ത്‌ അക്രമികളുടെ കൊലവിളി; 200 പേർക്കെതിരെ കേസ്‌..VIDEO - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

‘അടിച്ചുകൊല്ലടാ അവളെ .. ’ സന്നിധാനത്ത്‌ അക്രമികളുടെ കൊലവിളി; 200 പേർക്കെതിരെ കേസ്‌..VIDEO

പമ്പ> അടിച്ചു കൊല്ലെടാ അവളെ,..  സന്നിധാനത്ത് 52 കാരിയായ ഭക്തയെ കൊല്ലാന്‍ ആക്രോശിച്ച് സംഘപരിവാര്‍ അക്രമികൾ പാഞ്ഞടുത്തു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.  തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ  സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ  ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.അതിനിടെ അക്രമികൾ ലളിതയെ ഉന്തുകയും  തള്ളുകയും ചെയ്തു.

സന്നിധാനത്ത്‌ അക്രമിക്കപ്പെട്ട ലളിത ബന്ധുക്കൾക്കൊപ്പം
 
അതേസമയം ലളിതയെ സന്നിധാനത്ത്‌ ആക്രമിച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസെടുത്തു.

ആർഎസ്‌എസ്‌‐ബിജെപി നേതാക്കളും പ്രവർത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച്‌ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം തുടരുകയാണ്‌.

കണ്ണൂരിലെ ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവർ സന്നിധാനത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ്‌ ഇവർ സ്ത്രീകളെ തടയാൻ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2APtb2F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages