ശബരിമലയിൽ സുരക്ഷയ‌്ക്ക‌് 1500 പൊലീസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമലയിൽ സുരക്ഷയ‌്ക്ക‌് 1500 പൊലീസ‌്

സ്വന്തംലേഖകൻ
ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി  പൊലീസ് അറിയിച്ചു. നൂറ് വനിതാ പൊലീസ്  ഉൾപ്പെടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിരിക്കുന്നത്.

ചീഫ് പൊലീസ് കോ ഓർഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം.
എഡിജിപി എസ് ആനന്ദകൃഷ്ണൻ ജോയിന്റ് പൊലീസ് കോ ഓർഡിനേറ്റർ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം ആർ അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐജി അശോക് യാദവും  മേൽനോട്ടം വഹിക്കും.

പത്തുവീതം എസ‌്‌പിമാരും ഡിവൈഎസ‌്പിമാരും ഡ്യൂട്ടിയിലുണ്ടാകും.  സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാൻഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2OoDuy1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages