വ്യാജ ജാതി സർട്ടിഫിക്കറ്റ‌് : കാരക്കോണം മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

വ്യാജ ജാതി സർട്ടിഫിക്കറ്റ‌് : കാരക്കോണം മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കി

തിരുവനന്തപുരം
കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ‌്ഐ മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളുടെ എംബിബിഎസ‌്   പ്രവേശനം ജസ‌്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി റദ്ദാക്കി. ന്യൂനപക്ഷ സമുദായ വിഭാഗത്തിന‌് സംവരണം ചെയ‌്ത മാനേജുമെന്റ‌് സീറ്റുകളിലും എൻആർഐ സീറ്റുകളിലും വ്യാജ ജാതി സർട്ടിഫിക്കറ്റ‌് ഉപയോഗിച്ച‌് പ്രവേശനം നേടിയ വിദ്യാർഥികളുടെ പ്രവേശനമാണ‌് പ്രവേശന മേൽനോട്ട സമിതി റദ്ദാക്കിയത‌്. 100 സീറ്റിൽ ബാക്കി 89 പേരുടെ പ്രവേശനം സമിതി ശരിവച്ചു. പ്രവേശനം തടഞ്ഞ വിദ്യാർഥികളുടെ രജിസ‌്ട്രേഷൻ നടത്തരുതെന്ന‌് ആരോഗ്യ സർവകലാശാലയോടും ആവശ്യപ്പെട്ടിട്ടുണ്ട‌്.  വ്യാജ ജാതി സർട്ടിഫിക്കറ്റ‌് നൽകിയവർക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ സർക്കാരിനും നിർദേശം നൽകിയിട്ടുണ്ട‌്. ഈ അധ്യയന വർഷത്തിൽ എംബിബിഎസിന‌് പ്രവേശനം നേടിയ എസ‌് ഗ്രീഷ‌്മാ വിൻസന്റ‌്, ജിഷാ ആൻ സുനു, ആഷ‌്‌ലി എം സ‌്റ്റാൻലി, ആരോൺ അബ്രഹാം ഫിലിപ‌്, അനെറ്റ‌് റെജി, ജി അഖിൽ, അലെൻ ജോസഫ‌് റോബർട്ട‌്, ശരൺ മറിയം റോയ‌്, ഫെബാ ശോശ മോഹൻ, ഹെലെന ആൻ തോമസ‌്, ജോഷ‌്വാ സാം കോശി  എന്നീ വിദ്യാർഥികളുടെ പ്രവേശനമാണ‌് റദ്ദാക്കിയത‌്. 

ന്യൂനപക്ഷപദവിയുള്ള കാരക്കോണം മെഡിക്കൽ കോളേജിലെ മാനേജുമെന്റു സീറ്റുകളിലേക്ക‌് ലക്ഷങ്ങൾ നൽകി സമുദായവുമായി ബന്ധമില്ലാത്തവർ വ്യാജ ജാതി സർട്ടിഫിക്കറ്റ‌് സമ്പാദിച്ചുവെന്നും കോളേജിലെ ന്യൂനപക്ഷ സംവരണ സീറ്റുകളിൽ പ്രവേശനത്തിന‌് അർഹതയുള്ളവർക്ക‌് നിഷേധിക്കപ്പെട്ടുവെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട‌് ചില വിദ്യാർഥികളും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രവേശന നടപടികൾ വേഗത്തിൽ പരിശോധിക്കാൻ മേൽനോട്ട സമിതിയോട‌് കോടതി ആവശ്യപ്പെട്ടു. തുടർന്നാണ‌് കാരക്കോണം മെഡിക്കൽ കോളേജിൽ 2018–- 19 വർഷം സംവരണ മാനദണ്ഡങ്ങൾ പ്രയോജനപ്പെടുത്തി പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ മേൽനോട്ടസമിതി സൂക്ഷ‌്മപരിശോധനയ‌്ക്ക‌് വിധേയമാക്കിയത‌്. ബന്ധപ്പെട്ട വില്ലേജ‌് ഓഫീസർമാരും സമുദായ മേധാവികളും നൽകിയ സർട്ടിഫിക്കറ്റുകളാണ‌് പരിശോധിച്ചത‌്. സമുദായ അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ‌ിൽ അന്വേഷണം നടത്താതെ വില്ലേജ‌് ഓഫീസർമാർ സർട്ടിഫിക്കറ്റ‌് നൽകുകയായിരുന്നു. സമുദായ അധികൃതർ സർട്ടിഫിക്കറ്റ‌് നൽകിയ അന്ന‌് തന്നെ അന്വേഷണം കൂടാതെ വില്ലേജ‌്ഓഫീസർമാരും സർട്ടിഫിക്കറ്റ‌് നൽകി.

കുട്ടികളുടെ ജാതി സംബന്ധിച്ച‌് വില്ലേജ‌് ഓഫീസർമാർ പരിശോധന നടത്തിയിട്ടില്ലെന്ന‌് മേൽനോട്ട സമിതി കണ്ടെത്തി.  തുടർന്നാണ‌് 11 വിദ്യാർഥികൾ നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന‌് കണ്ടെത്തിയത‌്. കാരക്കോണം കോളേജിലെ പ്രവേശനം സംബന്ധിച്ച‌് അന്വേഷിച്ചശേഷം സംസ്ഥാനത്ത‌് ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ പ്രവേശനവും പരിശോധനയ‌്ക്ക‌് വിധേയമാക്കണമെന്ന‌് കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള കോളേജുകളിലെ പ്രവേശന നടപടികളുടെ പരിശോധന ഉടൻ ആരംഭിക്കുമെന്ന‌് ജസ‌്റ്റിസ‌് രാജേന്ദ്രബാബു ദേശാഭിമാനിയോട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2K5cova
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages