ഡിവൈഎഫ‌്ഐ മെമ്പർഷിപ്പിൽ വൻ വർധന; സംസ്ഥാന സമ്മേളനം 11 മുതൽ 14 വരെ കോഴിക്കോട്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ഡിവൈഎഫ‌്ഐ മെമ്പർഷിപ്പിൽ വൻ വർധന; സംസ്ഥാന സമ്മേളനം 11 മുതൽ 14 വരെ കോഴിക്കോട്ട്‌

തിരുവനന്തപുരം > ഡിവൈഎഫ‌്ഐ മെമ്പർഷിപ്പിൽ വൻവർധനവുണ്ടായതായി സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞസംസ്ഥാന സമ്മേളനത്തിനുശേഷം അംഗത്വത്തിൽ 44216 അംഗങ്ങളുടെ വർധനവാണുണ്ടായത‌്. നിലവിൽ 5078857 പേരാണ‌് അംഗങ്ങൾ. കോ‌ഴിക്കോട‌് നവംബർ 11 മുതൽ 14വരെ നടക്കുന്ന 14-‐ാം സംസ്ഥാന സമ്മേളനത്തിൽ 623 പ്രതിനിധികൾ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും പുറമെ  ആദിവാസി, ട്രാൻസ്ജന്റർ, ഭാഷാന്യൂനപക്ഷം, ആംഗ്ലോ ഇന്ത്യൻ, ലക്ഷദ്വീപ്  മേഖലകളിൽ നിന്നായാണ‌് 623  പേർ പങ്കെടുക്കുന്നത‌്.
12 ന് രാവിലെ രക്തസാക്ഷി നഗറിൽ (ടാഗോർ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ് ഉദ്ഘാടനം ചെയ്യും.  14 ന് കോഴിക്കോട് ഫിദൽ കാസ്‌ട്രോ നഗറിൽ (കോഴിക്കോട് ബീച്ച്) വച്ച് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ ശനിയാഴ‌്ച രാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. സംസ്ഥാന ട്രഷറർ പി.ബിജു ആണ് ജാഥ ക്യാപ്റ്റൻ. നവംബർ 11 ന് രാവിലെ ദീപശിഖാ ജാഥ നാദാപുരത്തെ സ. ഷിബിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സ. വി.പി.റജീനയാണ് ജാഥ ക്യാപ്റ്റൻ. കൊടിമരജാഥ നവംബർ 11 ന് രാവിലെ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. സ. എസ്.കെ.സജീഷാണ് ജാഥ ക്യാപ്റ്റൻ. മുൻസംസ്ഥാന സെക്രട്ടറിമാരായ എം വി ജയരാജൻ പതാകജാഥയും ടി വി രാജേഷ് എംഎൽഎ കൊടിമരജാഥയും എ പ്രദീപ്കുമാർ എംഎൽഎ ദീപശിഖ ജാഥയും ഉദ്ഘാടനം ചെയ്യും. ദീപശിഖ-കൊടിമര-പതാക ജാഥകൾ 11 ന് വൈകിട്ട് അഞ്ചിന‌് ഫിദൽ കാസ‌്ട്രോ നഗറിൽ സംഗമിക്കും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ‌് എ എൻ ഷംസീർ എംഎൽഎ , സെക്രട്ടറി എം സ്വരാജ‌് എംഎൽഎ, ട്രഷറർ പി ബിജു, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ‌് സതീഷ‌്, നിതിൻ കണിച്ചേരി എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2AQN4WS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages