തിരുവനന്തപുരം > മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചിട്ട‌് ശനിയാഴ‌്ച നൂറുദിനം. ചരിത്രത്തിലെങ്ങുമില്ലാത്ത നാശനഷ‌്ടമാണ‌് കേരളക്കരയിൽ പ്രളയം വിതച്ചത‌്. സംസ്ഥാനത്തെ 1644 വില്ലേജുകളിൽ 1259നെയും പ്രളയം ബാധിച്ചു. 445 പേർക്ക‌് ജീവൻ നഷ്ടമായി. തുടർച്ചയായി ഉരുൾപൊട്ടലും കൂടിയായപ്പോൾ സംസ്ഥാനം ദുരന്തഭൂമിയായി. സർക്കാർ പെട്ടെന്ന‌് ഉണർന്ന‌് പ്രവർത്തിച്ചതിനാൽ ആഘാതം കുറയ‌്ക്കാനായി.
ആശങ്കയിലും ഭീതിയിലുമായ ഒരു ജനതയ‌്ക്കാകെ ആത്മവിശ്വാസം പകർന്നത‌് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേതൃത്വവും. പൊലീസ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, ദുരന്തനിവാരണ സേന എന്നിവർക്കു പുറമെ സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്ക‌് നേതൃത്വം കൊടുത്തു. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന‌് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളുകളുടെയും നാടിന്റെയും ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനം കൂടിയായപ്പോൾ വൻ ആൾനാശം ഒഴിവാക്കാനായി.
ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളൈ മാറ്റി പാർപ്പിച്ചും ഇവർക്കായി ക്യാമ്പുകൾ തുറന്നും സർക്കാർ പ്രളയാനന്തര ആശ്വാസ പ്രവർത്തനങ്ങളിൽ മാതൃകയായി.
പ്രളയജലമിറങ്ങിത്തുടങ്ങുമ്പോൾ തന്നെ ദുരിതബാധിതർക്കുള്ള സഹായങ്ങൾ കൊടുത്തു തുടങ്ങി. ജീവൻ നഷ‌്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസാഹയവും വിതരണം ചെയ‌്തു. 31000 കോടി രൂപയുടെ നഷ‌്ടം സംസ്ഥാനത്തിനുണ്ടായി എന്നാണ‌് കണക്ക‌്.
അതേസമയം, കേരളത്തെ സഹായിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷേധാത്മക സമീപനമാണ‌് സ്വീകരിച്ചത‌്. വെറും അറുന്നൂറു കോടിയുടെ ധനസഹായം മാത്രമാണ‌് പ്രഖ്യാപിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2QhqwqJ
via IFTTT
No comments:
Post a Comment