സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ സംഘപരിവാർ ആക്രമണം; കാറുകളും ബൈക്കും കത്തിച്ചു..video - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ സംഘപരിവാർ ആക്രമണം; കാറുകളും ബൈക്കും കത്തിച്ചു..video

തിരുവനന്തപുരം > സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമം സംഘപരിവാർ ആക്രമിച്ചു. ഇന്ന് പുലർച്ചെ എത്തിയ ആർഎസ്‌എസ്‌ അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് അക്രമികള്‍ മടങ്ങിയത്.

അഗ്നിശമന സേന സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്ക്‌ സംഘപരിവാർ ഭീഷണിയുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും ഇതിന്‌ മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. താഴമൺ തന്ത്രികുടുംബത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്‌. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. എങ്കിലും ഭയപ്പെടാതെ തന്റെ നിലപാടുമായി മുന്നോട്ടു പോകുമെന്നും സ്വാമി  സന്ദീപാനന്ദഗിരി പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരി ഈ വിഷയത്തിലെ ചാനൽ ചർച്ചകളിലും സംവാദങ്ങളിലും സംഘപരിവാർ വാദങ്ങളിലെ പൊള്ളത്തരം ഹിന്ദുധർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ തുറന്നുകാട്ടിയിരുന്നു. ഇതേ തുടർന്ന്‌ അദ്ദേഹത്തിന്‌ മുൻപും ആക്രമണ ശ്രമമുണ്ടായിരുന്നു.

പൊലീസ്‌ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നു. സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ അന്വേഷണചുമതല നൽകിയതായി ഡിജിപി അറിയിച്ചു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍ ..ഫോട്ടോ ജി പ്രമോദ്



from Kerala || Deshabhimani ​Online ​News https://ift.tt/2PuxdoW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages