ശബരിമല സ‌്ത്രീപ്രവേശന വിധി : റിട്ട‌് ഹർജികളുടെ പരിഗണന ഇന്നറിയാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല സ‌്ത്രീപ്രവേശന വിധി : റിട്ട‌് ഹർജികളുടെ പരിഗണന ഇന്നറിയാം

ന്യൂഡൽഹി
ശബരിമല സ‌്ത്രീപ്രവേശന വിധിക്കെതിരായ റിട്ട‌് ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന‌് സുപ്രീംകോടതി ചൊവ്വാഴ‌്ച തീരുമാനിക്കും .

ശബരിമല വിഷയത്തിൽ ഫയൽ ചെയ‌്ത രണ്ട‌് റിട്ട‌് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകർ തിങ്കളാഴ‌്ച രാവിലെ  ചീഫ‌്ജസ‌്റ്റിസിന്റെ ബെഞ്ച‌് മുമ്പാകെ ആവശ്യപ്പെട്ടു. വിഷയം ബെഞ്ചിലെ സഹജഡ‌്ജിയുമായി ചർച്ചചെയ‌്തശേഷമാണ‌് എന്ന‌് പരിഗണിക്കുമെന്ന കാര്യം ചൊവ്വാഴ‌്ച അറിയിക്കാമെന്ന‌് ചീഫ‌് ജസ്റ്റിസ‌് രഞ്ജൻ ഗൊഗോയ‌് വ്യക്തമാക്കിയത‌്.

സെപ‌്തംബർ 28ലെ ഭരണഘടനാബെഞ്ചിന്റെ ഉത്തരവിനെതിരെ ഫയൽചെയ‌്ത പുനഃപരിശോധനാ ഹർജികളും റിട്ട‌് ഹർജികൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അംഗീകരിച്ചില്ല. 19 പുനഃപരിശോധാഹർജികൾ ഫയൽ ചെയ‌്തിട്ടുള്ള കാര്യം കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും അത‌് എപ്പോൾ പരിഗണിക്കണമെന്ന‌് ആരും നിർദേശിക്കേണ്ടെന്നും ചീഫ‌്ജസ‌്റ്റിസ‌് പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2AlSyIP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages