ശബരിമല സമരം കലാപനീക്കം: എസ‌്എൻഡിപി യോഗം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ശബരിമല സമരം കലാപനീക്കം: എസ‌്എൻഡിപി യോഗം

ചേർത്തല > ശബരിമല സ‌്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട‌് വിശ്വാസത്തെ ചൂടുപിടിപ്പിച്ചുള്ള തെരുവിലെ സമരം കലാപം സൃഷ്ടിക്കാനുള്ളതാണെന്ന‌് എസ‌്എൻഡിപി യോഗം കൗൺസിൽ. ഇക്കാര്യത്തിൽ യോഗം ജനറൽ സെക്രട്ടറിയുടെ നിലപാടിന‌് പൂർണപിന്തുണ പ്രഖ്യാപിച്ചു. സമരത്തിന‌് ആളെക്കൂട്ടേണ്ട ബാധ്യത എസ‌്എൻഡിപി യോഗത്തിനില്ല. തുടർ നടപടികൾക്ക‌് 17ന‌്  ചേർത്തലയിൽ യൂണിയൻ ഭാരവാഹികളുടെയും ഡയറക്ടർബോർഡ‌് അംഗങ്ങളുടെ യോഗം ചേരാനും നിശ‌്ചിയിച്ചു.

അവർണനെ ഹിന്ദുവായി അംഗീകരിക്കാൻ തയ്യാറാകാത്തവരാണ‌് ഇപ്പോൾ സമരം നടത്തുന്നതെന്ന‌് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട‌് പറഞ്ഞു. ചെങ്ങന്നൂർ കട്ടച്ചിറയിൽ ദൈവദശകം ക്ഷേത്രത്തിൽ ആലപിച്ച സ‌്ത്രീയെ അടിച്ചിറക്കി. പാലയിലെ ക്ഷേത്രത്തിൽ പൂജാരിമാരായി നിയമിച്ച അവർണരെ അതിന‌് അനുവദിച്ചില്ല. കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിൽ ഇൗഴവരാദി പിന്നോക്കക്കാരെ പറ വഴിപാടിൽ പങ്കെടുപ്പിക്കുന്നില്ല. അപ്പോൾ ഇവരാരും സമരത്തിലിറങ്ങുകയോ ശബ്ദിക്കുകയോ ചെയ‌്തില്ല. ഒടുവിൽ മുഖ്യമന്ത്രിക്കെതിരെ ജാത്യാക്ഷേപം നടത്തിയത‌് അവരുടെ മനോഭാവം ആവർത്തിച്ച‌് പ്രകടമാക്കി.

നിലപാടിൽ ഒരുമാറ്റവും വരുത്താൻ തയ്യാറല്ല. മൺമറഞ്ഞ പൂർവികർ വന്നുപറഞ്ഞാലും നിലപാട‌് മാറ്റില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ ഒരു ന്യായവുമില്ല. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന‌് സത്യവാങ‌്മൂലം നൽകിയ സർക്കാരിന‌് മറിച്ചൊരു നിലപാട‌് സാധിക്കില്ല. തമ്പ്രാൻ കൽപ്പിക്കുന്നത‌് അടിയാളർ അംഗീകരിക്കണമെന്ന‌് പറഞ്ഞാൽ സമ്മതിക്കാൻ മനസില്ല. സവർണ അജണ്ട നടപ്പാക്കാനാണ‌് ചിലർ ശ്രമിക്കുന്നത‌്. മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ‌്ക്ക‌് വിളിച്ചിട്ട‌് പങ്കെടുക്കാത്ത കിരീടമില്ലാത്ത രാജക്കാന്മാരുടെ നിലപാട‌് ജനാധിപത്യ സമൂഹത്തിന‌് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2IS5pW0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages