തിരുവനന്തപുരം
ജനുവരി എട്ടിനും ഒമ്പതിനും നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന‌് മുഴുവൻ ജീവനക്കാരും അധ്യാപകരും രംഗത്തിറങ്ങണമെന്ന‌് സംയുക്ത സംസ്ഥാന കൺവൻഷൻ ആഹ്വാനംചെയ‌്തു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ‌്ഘാടനംചെയ‌്തു. ആക‌്ഷൻ കൗൺസിൽ ചെയർമാൻ കെ സി ഹരികൃഷ്ണൻ പണിമുടക്ക് പ്രമേയം അവതരിപ്പിച്ചു.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കരാർ– കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങി 12 ആവശ്യമുന്നയിച്ചു നടത്തുന്ന പണിമുടക്കിന്റെ പ്രചാരണാർഥം ആക‌്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന സംസ്ഥാന കൺവൻഷനിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ എസ‌് വിജയകുമാരൻനായർ അധ്യക്ഷനായി.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി വിജയമ്മ, എഐഎസ്ജിഇഎഫ് ചെയർമാൻ സുഭാഷ് ലംബ, എഐഎസ്ജിഇഎസ്സി ജനറൽ സെക്രട്ടറി സി ആർ ജോസ‌്‌പ്രകാശ‌്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ‌് വർക്കേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ, എൻജിഒ യൂണിയൻ പ്രസിഡന്റ് ഇ പ്രേംകുമാർ, കെജിഒഎ ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ, ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടിലാൽ, കേരള ലെജിസ്ലേച്ചർ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി വിനോദ്, കെജിഎൻഎ ജനറൽ സെക്രട്ടറി പി ഉഷാദേവി എന്നിവർ സംസാരിച്ചു.
ആക‌്ഷൻ കൗൺസിൽ ജനറൽ കൺവീനർ ടി സി മാത്തുക്കുട്ടി സ്വാഗതവും അധ്യാപക സർവീസ് സംഘടനാ സമരസമിതി ചെയർമാൻ എൻ ശ്രീകുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2pWySpf
via IFTTT
No comments:
Post a Comment