ഇരട്ടത്താപ്പ‌് വെളിപ്പെട്ടു: ഡോ. ഖദീജ മുംതാസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഇരട്ടത്താപ്പ‌് വെളിപ്പെട്ടു: ഡോ. ഖദീജ മുംതാസ‌്


ശബരിമല വിഷയത്തിൽ തെരുവിൽ നടക്കുന്ന സമരം സ‌്ത്രീ–ജനാധിപത്യ  വിരുദ്ധമാണെന്ന‌് എഴുത്തുകാരി ഡോ. ഖദീജ മുംതാസ‌്.   സമരം നടത്തുന്ന സംഘടനകളുടെ ഇരട്ടത്താപ്പ‌് പത്രങ്ങളിലൂടെ വെളിപ്പെട്ട‌് കഴിഞ്ഞു.

സുന്നി പള്ളികളിൽ സ‌്ത്രീ പ്രവേശനം വേണമെന്ന പുതിയ ഹർജിയും കോടതിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ പള്ളികളിൽനിന്നും സ‌്ത്രീകൾക്ക‌് കേൾക്കാനുള്ളത‌് സ‌്ത്രീവിരുദ്ധമായ കാര്യങ്ങൾ തന്നെയാണ‌്. പള്ളികളിൽ പ്രത്യേകം മറച്ച സ്ഥലത്തിരുന്ന‌് ഇവർക്ക‌് കേൾക്കാനുള്ളതും യാഥാസ്ഥിതികത്വം നിറഞ്ഞ വാക്കുകളാണ‌്.

നിലവിൽ 10 വയസുവരെയും 50 വയസ്സിനുശേഷവും ശബരിമലയിൽ പോകുന്നതിന‌് തടസ്സമില്ല. എന്നാൽ 50 വയസ്സിന‌് ശേഷവും ആർത്തവം നടക്കുന്നതായി ഡോക്ടർ എന്ന നിലയിൽ  പറയാനാകും.

വീട്ടിലെ പുരുഷന്മാർ ശബരിമലയിൽ പോകുമ്പോൾ ആർത്തവം നീട്ടിവയ‌്ക്കുന്നതിനുള്ള ഗുളിക വാങ്ങാൻ എത്രയോ സ‌്ത്രീകൾ എന്റെയരികിൽ വന്നിട്ടുണ്ട‌്. ശബരിമല വിഷയത്തിൽ വരേണ്യവും സവർണവുമായ അജൻഡ നടപ്പാക്കാനാണ‌് ചില സംഘടനകൾ  ശ്രമിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2OkaA70
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages