കോഴിക്കോട്
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സർക്കാരിന്റെ തീരുമാനം ധീരമാണെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത.
സ്ത്രീവിരുദ്ധ കോപ്രായങ്ങളുമായി ചില സംഘടനകൾ നടത്തുന്ന തെരുവുസമരങ്ങൾ അസംബന്ധങ്ങളാണെന്നും അജിത പറഞ്ഞു. വിഷയത്തിൽ ദേശീയ വനിതാ കമീഷന്റെ നിലപാടും സ്വാഗതാർഹമാണ്. പന്തളം കൊട്ടാരത്തിന്റെ നിലപാടും സർക്കാരിന് അനുകൂലമായതോടെ ഹിന്ദുസമൂഹത്തിൽ തന്നെ വിഷയത്തിൽ വിള്ളലുണ്ടായി. സ്ത്രീ– പുരുഷ സമത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ് വിധി. കേരളത്തെ ജാതി– മത– വർഗീയ കക്ഷികളുടെ കൈകളിലെത്തിക്കാതിരിക്കാൻ അതീവ ജാഗ്രത വേണം. കാര്യമറിയാത്ത സ്ത്രീകളെ വെറും ചട്ടുകങ്ങളാക്കി തെരുവിലെ സമരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവർ കാലക്രമേണ ഈ സത്യം തിരിച്ചറിയുമെന്നും അജിത പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2IRcc22
via IFTTT
No comments:
Post a Comment