ഇ വാർത്ത | evartha
കേരളാ പൊലീസിനെതിരെ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളാ പൊലീസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോയെന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ എത്തിയത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം..
കേരളാ പൊലീസ് സി. പി. എമ്മിന്റെ വർഗ്ഗസംഘടനയാണോ അതോ എ. കെ ജി സെന്ററിലെ അടിച്ചുതളിക്കാരാണോ? സി പി എമ്മിന്റെ സൈബർ വിംഗിനേക്കാൾ തരം താണ പ്രചാരണമായിപ്പോയി ഇത്. ബഹു. ഡി. ജി. പി ക്ക് മലയാളം വായിക്കാനറിയില്ലെങ്കിൽ ഒരാളെ ശമ്പളം കൊടുത്ത് നിർത്തണം. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ഹെൽമെറ്റ് തലയിലേന്തിയ കമ്മിപൊലീസിനെ ഇന്ന് സെക്രട്ടറിയേററുനടയിൽ കണ്ടു. ഈ പോക്ക് നല്ലതിനല്ല. പ്രതിപക്ഷനേതാവ് ചെന്നിത്തല ഈ കാര്യങ്ങളൊക്കെ ഒന്ന് കാണുന്നത് നല്ലതാണ്. കാക്കിയെ ബഹുമാനിക്കും. എന്നാൽ ചുവന്നപോലീസിനെ ആത്മാഭിമാനമുള്ളവർ അംഗീകരിച്ചെന്നുവരില്ല. എല്ലാ കാലത്തും പിണറായി ഭരണം തന്നെ ആയിരിക്കുമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ട.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2R06EoP
via IFTTT
No comments:
Post a Comment