തൃശൂർ
സിനിമയിലെ വനിത കൂട്ടായ്മയെ കുറ്റപ്പെടുത്തി കെപിഎസി ലളിത നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സീതദേവി.
'എഎംഎംഎയിൽനിന്ന് രാജിവച്ചവർക്ക‌് മാപ്പു പറഞ്ഞ് തിരികെ വരാം' എന്ന കെപിഎസി ലളിതയുടെ പ്രസ്താവന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന അവർ പറയാൻ പാടില്ലാത്തതാണ്.
കേരള സംഗീത നാടക അക്കാദമി പ്രസിഡന്റായ കെപിഎസി ലളിത അറിയപ്പെടുന്ന നടിയും സാംസ്കാരിക പ്രവർത്തകയുമാണ്. 'എഎംഎംഎ'യെ ന്യായീകരിക്കുന്ന അവരുടെ നിലപാട് ശരിയല്ല. മഹിളാ അസോസിയേഷൻ ഡബ്ല്യുസിസിയെ അനുകൂലിക്കുന്നു.
ഇപ്പോഴത്തെ വിഷയത്തിൽ 'എഎംഎംഎ' യുടെ സ്ത്രീവിരുദ്ധ നിലപാട് തിരുത്തേണ്ടതാണെന്നും പി സതീദേവി വാർത്താലേഖകരോട‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RYgzfN
via IFTTT
No comments:
Post a Comment