നിയമസഭ എസ‌്റ്റിമേറ്റ് കമ്മിറ്റി കുട്ടനാട്ടിൽ തെളിവെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

നിയമസഭ എസ‌്റ്റിമേറ്റ് കമ്മിറ്റി കുട്ടനാട്ടിൽ തെളിവെടുത്തു


ജില്ലയിലെ പ്രളയാനന്തര കാർഷിക നഷ‌്ടങ്ങളുടെ തെളിവെടുപ്പിനായി നിയമസഭാ എസ‌്റ്റിമേറ്റ് കമ്മിറ്റി കുട്ടനാട്ടിലെത്തി. കാലാവസ്ഥാ വ്യതിയാന ഭാഗമായി ജില്ലയിലുണ്ടായ കാർഷിക നഷ‌്ടം എത്രയെന്നും ഇതിന് സ്വീകരിച്ച നടപടികളും വ്യാഴാഴ‌്ച ചേരുന്ന യോഗം പരിശോധിക്കുമെന്ന്‌ കമ്മിറ്റി ചെയർമാൻ എസ് ശർമ പറഞ്ഞു. കാര്‍ഷികമേഖലയിലുണ്ടായ നാശനഷ‌്ടം, കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടങ്ങി 15 ഇന ചോദ്യാവലിയുമായാണ് കമ്മിറ്റി തെളിവെടുപ്പിനെത്തിയത്. പ്ര ളയാനന്തരം പുഞ്ചക‌ൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാട്ടില്‍ ക‌ൃഷിമുന്നൊരുക്കങ്ങള്‍ക്ക് വേഗമില്ലന്ന് കമ്മിറ്റി വിലയിരുത്തി.

ക‌ൃഷി തുടങ്ങേണ്ട സമയത്ത് വിത്തില്ലെന്ന് പറയുന്നത് ശരിയല്ല. ഇതര ജില്ലകളില്‍നിന്നോ മറ്റ് സംവിധാനങ്ങളില്‍നിന്നോ വിത്ത് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണനേതൃത്വം ഉറപ്പാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍ കെഎസ്എസ്ഡിഎയുടെ അനാസ്ഥയാണ് വിത്ത് ക്ഷാമത്തിന് കാരണമെന്ന് ക‌ൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാടശേഖരങ്ങളു ടെ പുറം ബണ്ട് ബലപ്പെടുത്തുന്നതിന് 20 ശതമാനം തുകയായ 1.47 കോടി മാത്രമാണ് വിതരണംചെയ‌്തത്.  80 ശതമാനം തുക ഇനിയും ബാക്കിയാണ്. ജില്ലയിലെ 802 മോട്ടോര്‍ തറകള്‍ തകര്‍ന്നതില്‍ 202 മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്ക് മാത്രമാണ് തുക അനുവദിച്ചത്.

വാഴക്കൃഷിയില്‍ 31.5 കോടി രൂപയുടെ നഷ‌്ടവും മൃഗസംരക്ഷണവകുപ്പിന് 48 കോടി രൂപയുടെ നഷ‌്ടവുമുണ്ടായി.
നെല്‍കര്‍ഷകര്‍ക്കടക്കം ഭൂരിഭാഗം കര്‍ഷകര്‍ക്കും നഷ‌്ടപരിഹാരത്തുക കിട്ടിയിട്ടില്ല. ഒരുവര്‍ഷംകൊണ്ട് മാത്രമേ കുട്ടനാട്ടിലെ കാര്‍ഷികമേഖല പൂര്‍വസ്ഥിതിയിലാകൂയെന്നും ക‌ൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംഎല്‍എമാരായ കെ സി ജോസഫ്, വി വി  രാജേഷ്, മഞ്ഞളാംകുഴി അലി, പി കെ  അബ‌്ദുറബ്ബ‌്, എ പി  അനില്‍കുമാര്‍, സി കെ ശശീന്ദ്രന്‍, വി ഡി  ദേവസ്യ, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരുടെ നേത‌ൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ എസ് ശര്‍മ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2ErqfwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages