തിരുവനന്തപുരം > സംസ്ഥാനത്തെ കോളേജ‌് യൂണിയനുകൾക്കും പോളി ടെക‌്നിക്കുകൾക്കും പിന്നാലെ, പൊതുവിദ്യാലയങ്ങളിലും വിജയക്കൊടി പാറിച്ച‌് എസ‌്എഫ‌്ഐ. തിങ്കളാഴ‌്ച നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ ജില്ലകളിലെയും മഹാഭൂരിപക്ഷം സ‌്കൂളുകളിലും എസ‌്എഫ‌്ഐ സാരഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. മിക്കയിടങ്ങളിലും എതിരാളികളായ കെഎസ‌്‌യു, എംഎസ‌്എഫ‌്, എബിവിപി സംഘടനകൾ ബഹുദുരം പിന്നിലായി. എബിവിപിക്ക‌് മത്സരിക്കാൻ മിക്കയിടത്തും വിദ്യാർഥികളെ ലഭിച്ചില്ല. നാടിന്റെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നാളെയുടെ പൗരന്മാർ പ്രതിജ്ഞാബദ്ധമാണെന്ന‌് തെളിയിക്കുന്നതുകൂടിയായി സ‌്കൂൾ പാർലമെന്റ‌് തെരഞ്ഞെടുപ്പ‌്.
‘സമരോത്സുകമായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യാർഥിത്വം’ മുദ്രാവാക്യവുമായാണ‌് ക്ലാസുകളിൽ എസ‌്എഫ‌്ഐ വോട്ടഭ്യർഥിച്ചത‌്. തലസ്ഥാന ജില്ലയിൽ തെരഞ്ഞെടുപ്പ‌് നടന്ന 73 സ‌്കൂളിലും എസ്എഫ്ഐ വിജയത്തേരേറി. നഗരപരിധിയിലെ സ‌്കൂളുകളെല്ലാം എസ‌്എഫ‌്ഐ തൂത്തുവാരി. പത്തനംതിട്ട, കോട്ടയം, പാലക്കാട‌്, കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടന്ന മുഴുവൻ സ്കൂളുകളിലും എസ‌്എഫ‌്ഐ വിജയിച്ചു. നാടിന്റെ മതേതര സ്വഭാവത്തെ ഇല്ലാതാക്കാൻ പലരും ശ്രമിക്കുമ്പോഴും വിദ്യാർഥിസമൂഹം മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷകരായ എസ‌്എഫ‌്ഐക്കൊപ്പം നിന്നത‌് സ‌്കൂളുകളിൽ ജനാധിപത്യം ഇല്ലാതാക്കാനും വർഗീയവൽക്കരിക്കാനും ശ്രമം നടത്തുന്നവർക്കുള്ള മറുപടിയാണ‌്. എസ‌്എഫ‌്ഐക്ക‌് വൻവിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ‌് എന്നിവർ അഭിനന്ദിച്ചു.
from Kerala || Deshabhimani Online News https://ift.tt/2q6Owyo
via IFTTT
No comments:
Post a Comment