രൂപവും ഭാവവും നോക്കി ശബരിമലയില്‍ എത്തുന്നവര്‍ ഭക്തരാണോ അല്ലയോ എന്ന് വിലയിരുത്താനാകില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

രൂപവും ഭാവവും നോക്കി ശബരിമലയില്‍ എത്തുന്നവര്‍ ഭക്തരാണോ അല്ലയോ എന്ന് വിലയിരുത്താനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം >  ആദ്യഘട്ടത്തില്‍ നിലയ്ക്കല്‍ കേന്ദ്രീകരിച്ചിരുന്ന സമരം പിന്നീട് സന്നിധാനത്തേക്കാക്കി മാറ്റിയെന്നും ഒരു സംഘം അക്രമികള്‍ അവിടെ കേന്ദ്രീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമാക്കി സന്നിധാനത്തെ മാറ്റാനാകില്ല. അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

ഏതെങ്കിലും ഒരു കൂട്ടര്‍ ശബരിമലയില്‍ സ്ഥിരമായി കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഭക്തരുടെ സഹകരണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സംഘര്‍ഷ സ്ഥലമാകരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സംഘര്‍ഷ ഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമം.

ശബരിമല വിഷയത്തില്‍ സഭാസമ്മേളനം വിളിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അയ്യപ്പനെ എതിര്‍ത്ത ഒരാള്‍ പോകുന്നുണ്ടെങ്കില്‍ അത് അയ്യപ്പ ഭക്തനല്ല. അല്ലാതെ രൂപവും ഭാവവും നോക്കി നമുക്ക് ഭക്തരെ വിലയിരുത്താനാകില്ല. സംഘടിതമായ നീക്കമാണ് ഇവിടെ ഉണ്ടായത്.

 ശബരിമലയില്‍ എത്തിയ സ്ത്രീകളുടെ നാട്ടിലേക്ക് സന്ദേശം എത്തിച്ച് അവരുടെ വീട് ആക്രമിക്കുയാണുണ്ടായത്. ഇത് ഗൂഡാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു


 



from Kerala || Deshabhimani ​Online ​News https://ift.tt/2R96s6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages