കുല്‍ദീപ് യാദവിന് മറ്റൊരു ബൗളര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

കുല്‍ദീപ് യാദവിന് മറ്റൊരു ബൗളര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ്

ഇ വാർത്ത | evartha
കുല്‍ദീപ് യാദവിന് മറ്റൊരു ബൗളര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യക്കായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടുന്ന ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ സ്പിന്നറായി കുല്‍ദീപ് യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പിഴുതാണ് കുല്‍ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ലഷ്‌കന്‍ സണ്ഡകനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ സ്പിന്നറുമാണ് കുല്‍ദീപ്.

ഇതിനുപുറമെ മറ്റൊരു അപൂര്‍വറെക്കോഡ് കൂടി കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് ഇന്ന് സ്വന്തമാക്കിയത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20യില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PjzwrU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages