ബച്ചന്‍… നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തൂ ആമിര്‍..: അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ തിരിഞ്ഞ് നടി ശ്രീ റെഡ്ഡി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ബച്ചന്‍… നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തൂ ആമിര്‍..: അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ തിരിഞ്ഞ് നടി ശ്രീ റെഡ്ഡി

ഇ വാർത്ത | evartha
ബച്ചന്‍… നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തൂ ആമിര്‍..: അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ തിരിഞ്ഞ് നടി ശ്രീ റെഡ്ഡി

തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി. ഏറ്റവും ഒടുവില്‍ വിഷയത്തില്‍ കൃത്യമായ നിലപാട് പറയാത്ത മുതിര്‍ന്ന ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീ റെഡ്ഡി കുറ്റപ്പെടുത്തുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീ റെഡ്ഡി ആഞ്ഞടിച്ചത്. ആമിര്‍ ഖാന്‍, അമിതാബ് ബച്ചന്‍ എന്നിവരുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. ബച്ചന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താങ്കള്‍ക്കു യാതൊരു അര്‍ഹതയുമില്ല.

യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തൂ ആമിര്‍. താങ്കളുടെ വിചിത്രമായ നിലപാട് കേട്ട് ഞാന്‍ ഞെട്ടിപ്പോയി– ശ്രീ റെഡ്ഡി പേജില്‍ കുറിച്ചു. നടി തനുശ്രീ ദത്ത നാനാ പടേക്കര്‍ക്കെതിരെ ലൈംഗീകആരോപണം ഉന്നയിച്ചിരുന്നു. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വെളിപ്പെടുത്തലായിരുന്നു മുതിര്‍ന്ന നടനായ നാനാ പടേക്കര്‍ക്കെതിരായ ഈ വെളിപ്പെടുത്തല്‍.

വിഷയത്തില്‍ അമിതാഭ് ബച്ചന്‍ തണുത്ത പ്രതികരണമാണ് നടത്തിയത്. താന്‍ തനുശ്രീയോ നാനാ പടേക്കറോ അല്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ബച്ചന്‍ പറഞ്ഞത്. ആമിറാകട്ടെ ആരുടേയും പക്ഷം പിടിക്കാതെ സമദൂരം പാലിച്ചു. ഈ നിലപാടുകളാണ് ശ്രീ റെഡ്ഡിയെ പ്രകോപിപ്പിച്ചത്.

2009ല്‍ പുറത്തിറങ്ങിയ ഹോണ്‍ ഒ കെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍ നേരത്തെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ നടന്റെ പേര് തുറന്നുപറയുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2pF2E1z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages