തിത്ത്മത്തി(കർണാടകം) ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് കാട്ടാനക്ക് ഗുരുതര പരിക്ക്.കുടകിലെ തിത്ത്മത്തി റോഡ് പാർശ്വത്തിൽ തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് അത്യാഹിതം. ആനയുടെ മുതുകിലും ദേഹത്താകെയും പരിക്കുണ്ട്.
എഴുന്നേൽക്കാൻ പറ്റാത്ത പരുവത്തിലാണ് കാട്ടാന. കർണാടകവനം വന്യജീവി വകുപ്പിനെയും മൃഗസംരക്ഷണ, പൊലീസ് വിഭാഗങ്ങളെയും നാട്ടുകാർ വിവരമറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
from Kerala || Deshabhimani Online News https://ift.tt/2pHsGkP
via IFTTT
No comments:
Post a Comment