ഇരിട്ടി > മോട്ടോർ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സഹായത്തോടെ കേരളത്തിലാരംഭിക്കുന്ന സേഫ് കേരള പദ്ധതി നടപ്പാവുമ്പോൾ മട്ടന്നൂരിൽ ഒരു യൂണിറ്റാരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇരിട്ടിയിൽ പറഞ്ഞു. മട്ടന്നൂരിൽ രാജ്യാന്തര വിമാനത്താവളം പ്രാവർത്തികമാവുകയാണ്. ഇതിന്റെ ഭാഗമായി ഇരിട്ടി, മട്ടന്നൂർ ഭാഗങ്ങളിലുണ്ടാവുന്ന ക്രമാതീത വാഹനത്തിരക്കുകൾ അപകടത്തിലേക്കുള്ള സാധ്യതയാവരുതെന്ന് കണ്ടാണ് സേഫ് കേരള പദ്ധതിയിൽ ഒരു യൂണിറ്റാരംഭിക്കുന്നത്.
കഴിഞ്ഞ കൊല്ലം സംസ്ഥാനത്തുണ്ടായ 41000 വാഹനാപകടങ്ങളിൽ 4100 പേർ മരിച്ചു. കൂടുതലും 20‐23വയസുകാർ. ഇത് നിയന്ത്രിക്കാൻ ഹെൽമെറ്റ് നിർബന്ധമാക്കാൻ പുറപ്പെട്ടാൽ വൻ പ്രതിഷേധമാവും. അപകട നിയന്ത്രണത്തിന് വാഹനങ്ങൾ പിടികൂടിയാലും വലിയ സമ്മർദ്ദമുണ്ടാവുന്നു. സ്വന്തം മക്കളുടെ ജീവന്റെ വില മാനിച്ച് രക്ഷിതാക്കൾ ഈ സമീപനത്തിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി കടുത്ത സാമ്പത്തിക ക്ലേശത്തിലായതിനാൽ ഇരിട്ടിയിൽ നേരത്തെ പ്രവർതനമാരംഭിച്ച കൺട്രോളിംഗ് യൂണിറ്റ് തൽക്കാലം പുനസ്ഥാപിക്കാനാവില്ല. സ്ഥിതി മെച്ചപ്പെട്ടാൽ ഇരിട്ടി യൂണിറ്റിന് തീർച്ചയായും പരിഗണനയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2C60hfk
via IFTTT
No comments:
Post a Comment