നീന്തലറിയാമോ?: എങ്കില്‍ കേരള പൊലീസ് നിങ്ങളെ കാത്തിരിക്കുകയാണ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

നീന്തലറിയാമോ?: എങ്കില്‍ കേരള പൊലീസ് നിങ്ങളെ കാത്തിരിക്കുകയാണ്

ഇ വാർത്ത | evartha
നീന്തലറിയാമോ?: എങ്കില്‍ കേരള പൊലീസ് നിങ്ങളെ കാത്തിരിക്കുകയാണ്

തിരുവനന്തപുരത്തെ നീന്തല്‍ പ്രേമികള്‍ക്കായി കേരള പൊലീസിന്റെ വക ഉഗ്രന്‍ സമ്മാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലോറിന്‍ രഹിത നീന്തല്‍ക്കുളമാണ് കേരള പൊലീസ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് ആല്‍ബട്രോസ് എന്ന് പേരു നല്‍കിയിരിക്കുന്ന നീന്തല്‍ക്കുളം.

ഒക്‌ടോബര്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിനോട് ചേര്‍ന്ന് ഫിസിയോ തെറാപ്പി സെന്ററും ഒരുക്കിയിട്ടുണ്ട്. മാസം 2000 രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള ഫീസ്. കുട്ടികള്‍ക്ക് 1500 രൂപയും. കൂടാതെ ഏതൊരാള്‍ക്കും 100 രൂപ നല്‍കിയാല്‍ ഒരു മണിക്കൂര്‍ നീന്താനാകും.പുലര്‍ച്ചെ അഞ്ചര മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OnbT4u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages