ഇ വാർത്ത | evartha
ഇങ്ങനെ ഒരു നിര്‍മ്മാതാവിനെ ഞാന്‍ കണ്ടിട്ടില്ല; നസ്രിയയെ കുറിച്ച് അമല്‍ നീരദ്

ഫഹദ് ഐശ്വര്യ ലക്ഷ്മി ചിത്രം വരത്തന്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ വിജയാഹ്‌ളാദത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സന്തോഷത്തിനിടയില്‍ സംവിധായകന്‍ അമല്‍ നീരദിന് പറയാനുള്ളത് നസ്രിയയെ കുറിച്ചാണ്.
‘ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ’- അമല്‍ നീരദ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
‘സ്വന്തമായി ചിത്രം നിര്‍മ്മിക്കുമ്പോള്‍ മനസ്സമാധാനം ഉണ്ടെന്ന് അമല്‍ നീരദ്. നിര്‍മ്മാതാവിനെ കുഴിയിലേക്കിറക്കാന്‍ സിനിമ ചെയ്യുന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ദുബായില്‍ നിന്നു വന്ന കുറെ നിര്‍മ്മാതാക്കളെ പിച്ചക്കാരാക്കി മാറ്റി എന്നുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പേടിയാണെന്നും അമല്‍ പറയുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DI24JZ
via IFTTT
No comments:
Post a Comment