ഡ്രൈഡോക്ക‌് രാജ്യവികസനത്തിന‌് വഴിതെളിക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഡ്രൈഡോക്ക‌് രാജ്യവികസനത്തിന‌് വഴിതെളിക്കും: മുഖ്യമന്ത്രി

കൊച്ചി
വിദേശ രാജ്യങ്ങൾക്ക് വെല്ലുവിളിയാകുന്ന ഡ്രൈഡോക്ക‌് പദ്ധതി കേരളത്തിന്റെ വളർച്ചയോടൊപ്പം ഇന്ത്യയുടെ വികസനത്തിനും വഴിതെളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി കപ്പൽശാലയിൽ പുതിയ ഡ്രൈഡോക്കിന്റെ നിർമാണോദ്ഘാടനം കേന്ദ്രമന്ത്രി നിധിൻ ഗഡ‌്കരിക്കൊപ്പം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണ് കേരളം നൽകുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതികൂടി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിലും കേരളത്തിന് വലിയ മുതൽകൂട്ടാകും. കൊച്ചി കപ്പൽശാലയുടെ നിർമാണത്തിനായി സെമിത്തേരിപോലും മാറ്റിസ്ഥാപിച്ച ചരിത്രമാണ‌് നമുക്കുള്ളത‌്. എന്നാൽ, ഇപ്പോൾ വികസനകാര്യങ്ങളിൽ ചിലയിടങ്ങളിൽ ചില പ്രശ‌്നങ്ങൾ വരുന്നുണ്ട‌്. ഈ സാഹചര്യത്തിൽ കൊച്ചി കപ്പൽശാലയുടെ ഭൂതകാലം എല്ലാവരും ഓർക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കിന്റെ നിർമാണത്തിനാണ‌് കൊച്ചി കപ്പൽശാലയിൽ തുടക്കമായത‌്. 1,799 കോടി രൂപ ചെലവിൽ രാജ്യാന്തര സുരക്ഷാനിലവാരങ്ങൾക്കനുസരിച്ചാണ‌് ഡോക്കിന്റെ നിർമാണം. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ എൽഎൻജി കാരിയറുകൾ, ഡ്രിൽ ഷിപ്പുകൾ, വിമാനവാഹിനി കപ്പലുകൾ, ഗവേഷണയാനങ്ങൾ, ജാക‌് അപ‌് റിഗ്ഗുകൾ എന്നിവ നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡോക്കിൽ ഒരേസമയം വമ്പൻ കപ്പലുകളും ചെറുയാനങ്ങളും നിർമിക്കാമെന്നതാണ‌് പ്രധാന നേട്ടം.

പദ്ധതി പൂർത്തിയാകുന്നതോടെ 2000 പേർക്ക‌് പുതുതായി തൊഴിൽ ലഭിക്കുമെന്നാണ‌് കണക്കാക്കുന്നത‌്. ആഗോള കപ്പൽനിർമാണത്തിൽ ഇന്ത്യയുടെ  വിഹിതം ഇതോടെ രണ്ടു ശതമാനമായി ഉയരും.കൊച്ചിയിൽ നിലവിൽ രണ്ട‌് ഡ്രൈഡോക്കുകളാണുള്ളത‌്. മേക്ക‌് ഇൻ ഇന്ത്യ, സാഗർമാല പദ്ധതികളിൽ ഉൾപ്പെടുത്തിയാണ‌് ഡോക്കിന്റെ നിർമാണം.

ഉദ‌്ഘാടനച്ചടങ്ങിൽ കെ വി തോമസ‌് എംപി അധ്യക്ഷനായി. ആൻഡമാൻ നിക്കോബാറിനായി കപ്പൽശാലയിൽ നിർമിച്ച രണ്ട‌് 500 സീറ്റർ കപ്പലുകൾ നിതിൻ ഗഡ‌്കരിയുടെ ഭാര്യ കാഞ്ചൻ ഗഡ‌്കരി നീറ്റിലിറക്കി.ഹൈബി ഈഡൻ എംഎൽഎ, മേയർ സൗമിനി ജയിൻ, കൊച്ചി കപ്പൽശാല സിഎംഡി മധു എസ‌് നായർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2AByQcs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages