അമിത‌് ഷായുടെ ബഡായി കേരളത്തിൽ വിലപ്പോകില്ല: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

അമിത‌് ഷായുടെ ബഡായി കേരളത്തിൽ വിലപ്പോകില്ല: കോടിയേരി


തിരുവനന്തപുരം
ബിജെപി നേതാവ‌് അമിത‌് ഷായുടെ ബഡായി കേരളത്തിൽ വിലപ്പോകില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൺ പറഞ്ഞു. സംസ്ഥാന സർക്കാരിനെ വലിച്ചുതാഴെയിടുമെന്നും മറ്റും ഇവിടെ വന്ന‌് വീമ്പുപറഞ്ഞ‌് നാട്ടിൽ കലാപം  വിതയ‌്ക്കാനുള്ള  ശ്രമം ജനങ്ങൾ തിരിച്ചറിയും. ജനങ്ങൾ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ  സർക്കാരിനെ അട്ടിമറിക്കാമെന്നത‌് വ്യാമോഹം മാത്രമാണ‌്. അമിത‌്ഷായുടെ വാക്ക‌് കേട്ട‌് തെരുവിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തെ നാട‌് ഒറ്റക്കെട്ടായി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന‌് തീയിട്ട സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച‌് തിരുമല കുണ്ടമൺകടവിൽ നടന്ന എൽഡിഎഫ‌്ജനകീയ കൂട്ടായ‌്മ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകളെ ആയുധംകൊണ്ട‌് നേരിടുന്ന ഫാസിസ്റ്റ‌് സമീപനമാണ‌് ആർഎസ‌്എസ‌ിന്റേത‌്. ഇതിന്റെ ഭാഗമായാണ‌് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അവർ തീയിട്ടത‌്. സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. ആർഎസ‌്എസ‌്–ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ‌് ഇത്തരത്തിലുള്ള അക്രമം നടത്തിയത‌്. ആർഎസ‌്എസിനും സംഘപരിവാറിനും എതിരെ ആത്മീയരീതിയിൽത്തന്നെ പ്രതികരിക്കുന്ന സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കാൻ ഏറെ നാളായി അവർ ശ്രമിച്ചുവരികയാണ‌്. നിരവധി തവണ അദ്ദേഹം ആക്രമിക്കപ്പെട്ടു. ഗാന്ധിജിയെ കൊന്ന‌് ആരംഭിച്ച ഫാസിസ‌്റ്റ‌് ആക്രമം കേന്ദ്രഭരണത്തിന്റെ ഹുങ്കിൽ വ്യാപിപ്പിക്കുകയാണ‌് സംഘപരിവാർ. എതിർപ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാനാണ‌് ആർഎസ‌്എസ‌് തീരുമാനം. മതനിരപേക്ഷ അടിത്തറ തകർത്ത‌് ഇവിടെ കടന്നുകയറാനാണ‌് അവർ ശ്രമിക്കുന്നത‌്.

ശ്രീനാരായണഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമിയും തുടങ്ങി നിരവധി നവോത്ഥാന നായകർ ഉഴുതുമറിച്ച കേരളത്തിലാണ‌് അവരുടെ പാഴ‌് വേല. മതാന്ധത സൃഷ്ടിച്ച‌് വിശ്വാസികളെ ചൂഷണം ചെയ്യാനാണ‌് നീക്കം. ശബരിമലയിലെ സ‌്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്ന ബിജെപിയും കോൺഗ്രസും അപഹാസ്യരായി. വിശ്വാസ സംരക്ഷണമല്ല  ഈ സമരക്കാരുടെ ലക്ഷ്യം. സർക്കാർ വിരുദ്ധ രാഷ്ട്രീയസമരം മാത്രമാണ‌് ലക്ഷ്യം. ഇത‌് യഥാർഥവിശ്വാസികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. കമ്യൂണിസ‌്റ്റുകാർ വിശ്വാസികൾക്ക‌് എതിരാണെന്നുള്ള പ്രചാരണം ഇനി വിലപ്പോകില്ല. ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹം ഇടതുപക്ഷത്തിനൊപ്പമാണ‌്. സംസ്ഥാനത്ത‌് കലാപം വിതയ‌്ക്കാനുള്ള ബിജെപി, ആർഎസ‌്എസ‌് ഗൂഢാലോചനയ‌്ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2F1r53Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages