സച്ചിനെ മറികടന്ന്‌ കോഹ്‌ലി; വേഗത്തിൽ പതിനായിരം ക്ലബ്ബിലെത്തുന്ന താരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

സച്ചിനെ മറികടന്ന്‌ കോഹ്‌ലി; വേഗത്തിൽ പതിനായിരം ക്ലബ്ബിലെത്തുന്ന താരം

വിശാഖപട്ടണം > ഏകദിനത്തിൽ എറ്റവും വേഗം പതിനായിരം റൺ പിന്നിടുന്ന താരമായി ഇന്ത്യൻ നായകൻ വിരാട്‌ കോഹ്‌ലി. 213ാം  ഏകദിനത്തിലാണ്‌ (205–ാം ഇന്നിങ്സ്‌) കോഹ്‍ലി ഈ നാഴികക്കല്ല്‌ പിന്നിട്ടത്. 259 ഇന്നിങ്സുകളിൽനിന്നു 10,000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറുടെ പേരിലുള്ള റെക്കോർഡാണ് കോഹ്‌ലി മറികടന്നത്‌.

10000 ക്ലബ്ബിലെ പതിമൂന്നാമനാണ്‌ കോഹ്‌ലി. സൗരവ് ഗാംഗുലിയും (263 ഇന്നിങ്സ്‌) ഓസ്ട്രേലിയയുടെ റിക്കിപോണ്ടിങ്ങുമാണ്‌ (266 ഇന്നിങ്സ്‌) വേഗത്തിൽ പതിനായിരം പിന്നിട്ട മറ്റു താരങ്ങൾ. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തന്റെ 37ാം ഏകദിന സെഞ്ചുറിയും കോഹ്‌ലി കുറിച്ചു. 49 അർധസെഞ്ചുറിയും കോഹ്‌ലിയുടെ പേരിലുണ്ട്‌.

പതിനായിരം കടക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്‌ കോഹ്‌ലി. സച്ചിൻ തെൻഡുൽക്കർ (463 മൽസരങ്ങളിൽനിന്ന് 18,426 റൺസ്), സൗരവ് ഗാംഗുലി (311 മൽസരങ്ങളിൽനിന്ന് 11,363), രാഹുൽ ദ്രാവി‍ഡ് (344 മൽസരങ്ങളിൽനിന്ന് 10,889), മഹേന്ദ്രസിങ് ധോണി (329 മൽസരങ്ങളിൽനിന്ന് 10,124) എന്നിവരാണ് കോഹ്‍ലിക്കു മുൻപ്‌ ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാർ.

കുമാർ സംഗക്കാര (404 മൽസരങ്ങളിൽനിന്ന് 14,234), റിക്കി പോണ്ടിങ് (375 മൽസരങ്ങളിൽനിന്ന് 13,704), സനത് ജയസൂര്യ (445 മൽസരങ്ങളിൽനിന്ന് 13,430), മഹേള ജയവർധനെ (448 മൽസരങ്ങളിൽനിന്ന് 12,650), ഇൻസമാം ഉൾ ഹഖ് (378 മൽസരങ്ങളിൽനിന്ന് 11,739), ജാക്വസ് കാലിസ് (328 മൽസരങ്ങളിൽനിന്ന് 11,579), ബ്രയാൻ ലാറ (299 മൽസരങ്ങളിൽനിന്ന് 10,405), തിലകരത്നെ ദിൽഷൻ (330 മൽസരങ്ങളിൽനിന്ന് 10,290) എന്നിവരാണ് 10,000 റൺസ് ക്ലബ്ബിലുള്ള മറ്റു താരങ്ങൾ.

കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ വിൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2yvKeVy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages