സഞ്ചാരസ്വാതന്ത്ര്യം തടയുന്നതൊന്നും അനുവദിക്കില്ല; നിലയ്‌‌‌ക്കലില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

സഞ്ചാരസ്വാതന്ത്ര്യം തടയുന്നതൊന്നും അനുവദിക്കില്ല; നിലയ്‌‌‌ക്കലില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

നിലയ്‌‌‌‌ക്കല്‍ > ശബരിമലയിലെത്തുന്ന ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി. നിലയ്‌‌‌ക്കലില്‍ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങള്‍ പരിശോധിക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നിലയ്‌‌ക്കലില്‍ സ്ഥാപിച്ചിരുന്ന സമരപന്തല്‍ രാവിലെ പൊലീസ് പൊളിച്ചുനീക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കിയിരുന്നു. നിലവില്‍ ശാന്തമായ സ്ഥിതിയാണ്. നിലയ്ക്കലാകെ പൊലീസ് നിയന്ത്രണത്തിലായിക്കഴിഞ്ഞു.

വടശ്ശേരിക്കര നിലയ്ക്കല്‍, എരുമേലി നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

വനിതാ മാധ്യമപ്രവര്‍ത്തകരെയും ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെയുമടക്കം നിലയ്ക്കലില്‍ ഇന്നലെ സമരക്കാര്‍ തടഞ്ഞിരുന്നു. വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം(40) എന്നിവര്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കു ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാര്‍ വഴങ്ങിയിരുന്നില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2CnSCcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages