പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം; മന്ത്രിമാരുടെ യാത്ര തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം; മന്ത്രിമാരുടെ യാത്ര തടഞ്ഞു

തിരുവനന്തപുരം > പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന‌് വിദേശ മലയാളികളിൽനിന്ന‌് ധനം സമാഹരിക്കാനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ‌്ക്ക‌് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ചൊവ്വാഴ‌്ച രാത്രിയോടെ വിദേശമന്ത്രാലയമാണ‌് സംസ്ഥാന ചീഫ‌് സെക്രട്ടറിയെ യാത്ര നിഷേധിക്കുന്നതായി വിവരം അറിയിച്ചത‌്.
 കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ‌് യാത്രാനുമതി തേടിയത‌്. മുഖ്യമന്ത്രിക്ക‌ുമാത്രമാണ‌് നിലവിൽ അനുമതി. വിദേശമന്ത്രാലയം അനുമതി നിഷേധിച്ചതോടെ 17 മന്ത്രിമാർക്കും വിദേശത്തേക്ക‌് പോകാനാകില്ല.

   നരേന്ദ്ര മോഡി ഗുജറാത്ത‌് മുഖ്യമന്ത്രിയായിരുന്നപ്പോൾ  ഗുജറാത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിച്ച‌് സംഭാവനകൾ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ ഇക്കാര്യം മോഡിതന്നെ പറഞ്ഞിരുന്നു. ഇതേ രീതിയിൽ കേരളത്തിനും ഫണ്ട‌് ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പ്രധാനമന്ത്രി അന്ന‌് പറഞ്ഞു. എന്നാൽ, ഇതിന‌് വിപരീതമായാണ‌് ഇപ്പോഴത്തെ നടപടി.  നേരത്തെ യുഎഇ കേരളത്തിന‌് 700 കോടി രൂപ വാഗ‌്ദാനം ചെയ‌്തിരുന്നെങ്കിലും ആ പണവും സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.

 പ്രളയത്തെതുടർന്ന‌് ഏതാണ്ട‌് 45,000 കോടിയുടെ നഷ്ടമാണ‌് കേരളത്തിനുണ്ടായത‌്. ലോകബാങ്ക‌് കണക്ക‌ു പ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിന‌ുമാത്രം 27,000 കോടി രൂപ വേണ്ടിവരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ‌് പരമാവധി ധനസമാഹരണം ലക്ഷ്യമിട്ട‌് മന്ത്രിമാർ വിദേശത്തേക്ക‌് പോകാൻ തീരുമാനിച്ചത‌്. മലയാളികൾ ഏറെയുള്ള രാജ്യങ്ങൾ സന്ദർശിച്ച‌് സംഭാവനകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2Ou5V2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages