മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും?: നടന്‍ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും?: നടന്‍ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇ വാർത്ത | evartha
മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും?: നടന്‍ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എ.ആര്‍ മുരുഗദോസ് വിജയ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രം ‘സര്‍ക്കാരി’ന്റെ ഓഡിയോ ലോഞ്ചിങിനിടെ നടന്‍ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒരിക്കല്‍ താങ്കള്‍ മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും എന്ന അവതാരകന്റെ ചോദ്യത്തിന് താരം കിടിലന്‍ മറുപടിയാണ് നല്‍കിയത്.

മുഖ്യമന്ത്രിയായാല്‍ താന്‍ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി ആയാല്‍ താങ്കള്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ അത് അഴിമതി ആണെന്നായിരുന്നു വിജയ് പറഞ്ഞത്. അഴിമതി മാറ്റുന്നത് അത്ര എളുപ്പമല്ലെന്നും കാരണം അത് മുഴുവന്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണെന്നും പക്ഷെ അഴിമതി തീരണമെന്നും വിജയ് പറഞ്ഞു.

ആയിരക്കണക്കിന് പേര്‍ തിങ്ങിനിറഞ്ഞ സദസ് കയ്യടിയോടെയാണ് ഇളയ ദളപതിയുടെ പ്രസംഗത്തെ ഏറ്റെടുത്തത്. സര്‍ക്കാരില്‍ വിജയ് മുഖ്യമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരിന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രി ആയല്ല ചിത്രത്തില്‍ എത്തുന്നതെന്ന് താരം വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RlFxpd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages