ഇ വാർത്ത | evartha
ദിലീപ് ആക്രമണത്തിനിരയായ നടിയുടെ അവസരം നിഷേധിച്ചു; ദിലീപിനെതിരേ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് ഇടവേള ബാബുവിന്റെ മൊഴി
ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു.
ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു.
ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്കുണ്ടായി. ഇതിനുശേഷം ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നീട് നടന് സിദ്ദിഖ് വിഷയത്തില്‍ ഇടപെട്ട സംസാരിച്ചിരുന്നുവെന്നും ഇടവേള ബാബുവിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yslEFd
via IFTTT
No comments:
Post a Comment