കൊച്ചി
ശബരിമലയുടെ മതേതരസ്വഭാവവും പാവനതയും സംരക്ഷിക്കാൻ സർക്കാരിന‌് ബാധ്യതയുണ്ടെന്ന‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. എറണാകുളത്ത‌് എൽഡിഎഫ‌് ജനകീയറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. അക്രമികളെ അവിടെ തങ്ങാൻ അനുവദിക്കില്ല. എൽഡിഎഫ‌് സർക്കാരിനുള്ള ജനപിന്തുണയാണ‌് റാലികളിലെ വൻജന പങ്കാളിത്തം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലവിഷയത്തിൽ ആസൂത്രിതസംഘർഷമുണ്ടാക്കി കലാപം വ്യാപിപ്പിക്കാനാണ‌് സംഘപരിവാർ ശ്രമിക്കുന്നതെന്ന‌് എൻസിപി ദേശീയ സെക്രട്ടറി ടി പി പീതാംബരൻ പറഞ്ഞു.
എൽഡിഎഫ‌് റാലികളിലെ പങ്കാളിത്തം കണ്ടാൽ കോൺഗ്രസും ബിജെപിയും സമരം ഉപേക്ഷിക്കേണ്ടിവരുമെന്ന‌് കേരള കോൺഗ്രസ‌് ചെയർമാൻ സ‌്കറിയ തോമസ‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CLPmYR
via IFTTT
No comments:
Post a Comment