പുനർ നിർമാണത്തെ കോൺഗ്രസും ബിജെപിയും അട്ടിമറിക്കുന്നു: മാത്യു ടി തോമസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

പുനർ നിർമാണത്തെ കോൺഗ്രസും ബിജെപിയും അട്ടിമറിക്കുന്നു: മാത്യു ടി തോമസ‌്


കൊച്ചി
കേരളത്തിന്റെ പുനർ നിർമാണത്തെ കോൺഗ്രസും ബിജെപിയും ചേർന്ന‌് അട്ടിമറിക്കുകയാണെന്ന‌് മന്ത്രി മാത്യു ടി തോമസ‌്. എൽഡിഎഫ‌് സർക്കാരിന്റെ ശോഭകെടുത്താൻ വർഗീയ ശക്തികൾക്കൊപ്പം കോൺഗ്രസും ചേരുകയാണെന്ന‌ും അദ്ദേഹം പറഞ്ഞു. എൽഡി‌എഫ‌് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിനെ പിന്നോട്ടടിപ്പിക്കാൻ അനുവദിക്കില്ലെന്ന വികാരമാണ‌് എൽഡിഎഫ‌് റാലിയിലെ ജനപങ്കാളിത്തം തെളിയിക്കുന്നത‌്. കോടതികൾക്ക‌് വിധി പറയണമെങ്കിൽ ബിജെപി അധ്യക്ഷന്റെ തീട്ടൂരം വാങ്ങിക്കണമെന്ന‌ രീതിയിലാണ‌് സംഘപരിവാറുകാർ ചിന്തിക്കുന്നത‌്. ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ‌് ഇക്കൂട്ടരുടെ ശ്രമമെന്നും മാത്യു ടി തോമസ‌് പറഞ്ഞു. കഴിഞ്ഞ രണ്ട‌് വർഷവും പരാതികളില്ലാതെയാണ‌് ശബരിമല തീർഥാടനം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2CPDLbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages