കൊച്ചി > ഭാവിയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ആഭ്യന്തര പരാതി സംവിധാനമുണ്ടാകുമെന്ന് ഒപിഎം ഡ്രീം മില്‍ സിനിമാസ്. ചലചിത്രമേഖലയില്‍ സ്ത്രീ, തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മാതൃകാപരമായ നടപടിയുമായാണ് നിര്‍മ്മാണ കമ്പനിയായ ഒപിഎം ഡ്രീം മില്‍ എത്തിയിരിക്കുന്നത്.
ആഷിഖ് അബുവിന്റെയും സന്തോഷ് കുരുവിളയുടെയും നിര്‍മ്മാണ കമ്പനിയാണിത്. നടി റീമ കല്ലിങ്കലും ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും എല്ലാ വിധത്തിലുമുള്ള തൊഴില്‍ ചൂഷണങ്ങളും ഭാവിയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഐസിസി( ഇന്റര്‍നാഷണല്‍ കംപ്ലെയിന്റ് കമ്മറ്റി) രൂപീകരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്
from Kerala || Deshabhimani Online News https://ift.tt/2Ch5XUf
via IFTTT
No comments:
Post a Comment