സുഭാഷ് ഗായിക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി കേറ്റ് ശര്‍മ്മ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സുഭാഷ് ഗായിക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി കേറ്റ് ശര്‍മ്മ

ഇ വാർത്ത | evartha
സുഭാഷ് ഗായിക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി കേറ്റ് ശര്‍മ്മ

ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവ് സുഭാഷ് ഗായിക്കെതിരെ ലൈംഗീക ആരോപണവുമായി നടി രംഗത്ത്. നടിയും മോഡലുമായ കേറ്റ് ശര്‍മ്മയാണ് ലൈംഗീകാരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച മുംബൈയിലെ വെഴ്‌സേവ പൊലീസ് സ്റ്റേഷനില്‍ കേറ്റ് ഇത് സംബന്ധിച്ച പരാതി നല്‍കി. തന്നോട് വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ആഗസ്റ്റ് ആറിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരില്‍ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍വെച്ച് തന്നോട് ഗായി മസാജ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിറ്റ് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍ കൈകഴുകാനായി പോയി.

എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്‍ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തു – കേറ്റ് പരാതിയില്‍പറയുന്നു. തുടര്‍ന്ന് അസ്വസ്ഥയായ ഞാന്‍ വീട്ടില്‍ പോകണമെന്ന് പറയുകയും എന്നാല്‍ അന്ന് അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച ഒരു യുവതി സുഭാഷ് ഗായി പീഡിപ്പിച്ചുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. മദ്യപിച്ച ശേഷം ഗായി മോശമായി പെരുമാറുകയും പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. ബോളിവുഡ് സിനിമാ മേഖലയിലെ എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കതുകയും ചെയ്യുന്ന വ്യക്തിയാണ് സുഭാഷ് ഗായി.

അതേസമയം താന്‍ മീ ടുവിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും എന്നാല്‍ ചിലര്‍ വെറും പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തനിക്കെതിരെയും അത്തരത്തിലുള്ള ആരോപണം വന്നതില്‍ ഖേദിക്കുന്നുവെന്നും സുഭാഷ് ഗായിക്ക് ട്വീറ്റ് ചെയ്തു. എന്തു തന്നെയായാലും അക്കാര്യം എന്റെ അഭിഭാഷകന്‍ കൈകാര്യം ചെയ്യുമെന്നും സുഭാഷ് ട്വിറ്ററില്‍ കുറിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Oot6ew
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages