ഫാ.കുര്യാക്കോസ്‌ കാട്ടുത്തറയുടെ പോസ്‌റ്റ്‌ മോർട്ടം ഇന്ന്‌, മരണത്തിൽ ദുരുഹതയെന്ന്‌ ബന്ധുക്കൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ഫാ.കുര്യാക്കോസ്‌ കാട്ടുത്തറയുടെ പോസ്‌റ്റ്‌ മോർട്ടം ഇന്ന്‌, മരണത്തിൽ ദുരുഹതയെന്ന്‌ ബന്ധുക്കൾ

ജലന്തർ > പഞ്ചാബിൽ മരിച്ച മലയാളി വൈദികൻ ഫാദർ കുര്യാക്കോസ്‌ കാട്ടുത്തറയുടെ പോസ്‌റ്റ്‌ മോർട്ടം ഇന്ന്‌ നടക്കും. കേരളത്തിൽനിന്ന്‌ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്‌റ്റ്‌ മോർട്ടം നടപടികൾ തുടങ്ങുക. ‌ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്‌. പോസ്‌റ്റ്‌ മോർട്ടത്തിന്‌ ഡോക്‌ടർമാരുടെ ബോർഡ്‌  രൂപീകരിക്കണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പീഡനകേസിൽ അറസ്‌റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീകൾ നൽകിയ പരാതികൾക്ക്‌ അനുകൂലമായ മൊഴി നൽകിയ വൈദികനാണ്‌ ഫാദർ കുര്യാക്കോസ്‌ കാട്ടുത്തറ. തുടർന്ന്‌ തന്റെ  ജീവന്‌ ഭീഷണിയുള്ളതായി ബന്ധുക്കളോടും സഹപ്രവർത്തകരോടും ഫാദർ പറഞ്ഞിരുന്നു. പഞ്ചാബിലെ ദസൂയ സെൻറ്‌ പോൾസ് പള്ളിക്ക്‌ സമീപമീള്ള സ്വന്തം മുറയിൽ തിങ്കളാഴ്‌ച രാവിലെയാണ്‌ കുര്യാക്കോസ്‌ കാട്ടുത്തറയെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. 

ഫ്രാങ്കോ കന്യാസ‌്ത്രീയെ ബലാത്സംഗംചെയ‌്തുവെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന‌് ഫാ. കുര്യാക്കോസ‌് മൊഴിനൽകിയിട്ടുണ്ട‌്. അന്വേഷണഘട്ടത്തിൽ ബിഷപ്പിന്റെ അനുയായികളിൽനിന്ന‌് നിരന്തരം ഭീഷണി ഉണ്ടാവുകയും കാർ  കല്ലെറിഞ്ഞ‌്  തകർക്കുകയും ജലന്ധറിലെ വീട‌് ആക്രമിക്കുകയുംചെയ‌്തു. ഇതിനെതിരെ അവിടുത്തെ പൊലീസിൽ പരാതിപ്പെട്ടു. സാക്ഷികളെ ഭീഷണിയിലൂടെയും മറ്റും സ്വാധീനിക്കാൻ ബിഷപ്പിന്റെ ബന്ധുക്കളും അനുയായികളും നിരന്തരം ശ്രമിച്ചു. മൂന്ന‌് ദിവസംമുമ്പ‌് ഫോണിൽ സംസാരിച്ചപ്പോൾ ബിഷപ്പിന്റെ അനുയായികളിൽനിന്ന‌് ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാകുമെന്ന‌് ഭയക്കുന്നുവെന്ന്‌ പറഞ്ഞതായും സഹോദരൻ ജോസ്‌ പറഞ്ഞു.

ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ‌്നങ്ങൾ ഒന്നുമില്ലാത്ത സഹോദരന്റെ പൊടുന്നനെയുള്ള മരണം സംശയാസ‌്പദമാണെന്നും പഞ്ചാബ‌് അധികാരികൾ മുഖേന നിയമനടപടിക്ക‌് അടിയന്തരമായി ഇടപെടണമെന്ന‌് ജോസ‌് പരാതിയിൽ അഭ്യർഥിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/2CYaNqj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages